|    Dec 16 Sat, 2017 1:27 am
FLASH NEWS

വീടു കുത്തിത്തുറന്ന് സ്വര്‍ണം കവര്‍ന്ന കേസിലെ പ്രതി അറസ്റ്റില്‍

Published : 15th October 2016 | Posted By: Abbasali tf

പുതുക്കാട്: ചിറ്റിശേരിയില്‍ വീട് കുത്തിത്തുറന്ന് മൂന്നു പവന്‍ മോഷ്ടിച്ച കേസിലെ യുവാവിനെ പുതുക്കാട് പോലിസ് അറസ്റ്റ് ചെയ്തു. ചിറ്റിശേരി സ്വാതികൃഷ്ണ വീട്ടില്‍ രമാകാന്തനെയാണ് പുതുക്കാട് പോലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ച വീട്ടുകാര്‍ കന്യാകുമാരിയിലേക്ക് വിനോദയാത്ര പോയ സമയത്തായിരുന്നു മോഷണം. ചിറ്റിശേരി പുല്ലാനിക്കല്‍ ബിജുവിന്റെ വീട്ടിലാണ് മോഷണം നടന്നത്. അലമാരയുടെ ഉള്ളില്‍ കവറില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് മോഷ്ടിച്ചത്. സംശയാസ്പദമായ രീതിയില്‍ കണ്ട രമാകാന്തിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തപ്പോള്‍ പേഴ്‌സില്‍നിന്നും മോഷ്ടിച്ച മാല ലഭിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ രമാകാന്ത് കുറ്റം സമ്മതിച്ചു. പുതുക്കാട് സിഐ എസ് പിസുധീരന്റെ നേതൃത്വത്തില്‍ എസ്‌ഐ വി സജീഷ്‌കുമാര്‍, അഡീഷണല്‍ എസ്‌ഐ ടി ആര്‍ രാജന്‍, സിപിഒമാരായ സുനില്‍്കുമാര്‍, ഉണ്ണികൃഷ്ണന്‍, സത്യനാരായണന്‍, ജോഷി, അജി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക