|    Mar 28 Tue, 2017 7:32 pm
FLASH NEWS

വീടു കയറി മോഷണം നടത്തുന്ന യുവാക്കള്‍ അറസ്റ്റില്‍

Published : 6th October 2016 | Posted By: Abbasali tf

കൊല്ലങ്കോട്:  വീടുകളില്‍ കയറി മോഷണം നടത്തുന്ന രണ്ടു പേരെ കൊല്ലങ്കോട് പോലിസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ ദിവസം വടവന്നൂര്‍ മലയാമ്പള്ളം കോഴി കൊത്തിയില്‍ വീട്ടമ്മയുടെ കഴുത്തിലെ മാല പൊട്ടിച്ച് കടന്നു കളയുന്നതിനിടെ നാട്ടുകാര്‍ പിടികൂടി പോലിസിനെ ഏല്‍പ്പിച്ച വടക്കഞ്ചേരി പ്രധാനി സ്വദേശി നസീര്‍ (35)നെ  കൊല്ലങ്കോട് പോലീസ് ചോദ്യം ചെയ്തിലൂടെയാണ് കൂട്ടാളികളായ രണ്ടു പേരുടെ വിവരം പോലിസിനെ ലഭിച്ചത്. എലവഞ്ചേരി കരിങ്കുളം സ്വദേശിയായ സുന്ദരന്‍ (35)മുതലമട മീങ്കര ചെമ്മണംതോട് കോളനി ശിവദാസ് (27 )എന്നിവരാണ് പോലിസ് പിടിയിലായത്. മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് നെന്മാറയിലെ വീട്ടില്‍ നിന്ന് 35000 രൂപയും വടക്കഞ്ചേരിയിലെ വീട്ടില്‍ നിന്നും 2 ടാബും 4 മൊബൈല്‍ ഫോണും മോഷ്ടിച്ചതിലെ പ്രതിയാണ് ഇവര്‍. വടക്കഞ്ചേരി, നെന്മാറ പോലിസ് സ്‌റ്റേഷനുകളില്‍ ഇവര്‍ക്കെതിരെ കേസുണ്ട്. ഇവരില്‍ നിന്നും മോഷണത്തിന് ഉപയോഗിക്കുന്ന കമ്പി പാര ഗ്ലൗസ് എന്നിവ കണ്ടെടുത്തു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day