|    Oct 21 Sun, 2018 2:11 pm
FLASH NEWS

വീടു കയറി അക്രമം; രോഗിയുള്‍പ്പെടെ മൂന്നു പേര്‍ക്ക് പരിക്ക്

Published : 13th September 2017 | Posted By: fsq

 

ആര്‍പ്പുക്കര: വീടു കയറിയുള്ള അക്രമത്തെ തുടര്‍ന്ന് രോഗിയുള്‍പ്പെടെ കുടുംബത്തിലുള്ള മൂന്നു പേര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ആര്‍പ്പൂക്കര വാരിമുട്ടം വാലേച്ചിറ വീട്ടില്‍ അനൂപി(28)നെയാണ് ഗാന്ധിനഗര്‍ പോലിസ് അറസ്റ്റ് ചെയ്തത്. വൃക്ക സംബന്ധമായ രോഗത്തിനു വീട്ടില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന ആര്‍പ്പൂക്കര വാരിമുട്ടം കൊടേപറമ്പില്‍ വിനീഷ് (31), ബന്ധു സുമേഷ് (34), വിജിത (38) എന്നിവര്‍ക്കാണ് അക്രമത്തില്‍ പരുക്കേറ്റത്. ഇന്നലെ പകല്‍ 4.30ഓടെയായിരുന്നു സംഭവം. രണ്ടു മാസത്തിലധികമായി വീട്ടില്‍ ചികില്‍സയില്‍ കഴിയുകയായിരുന്ന വിനീഷിനു വെള്ളിയാഴ്ച്ച ശസ്ത്രക്രിയ നടക്കാനിരിക്കവേ ആയിരുന്നു അക്രമം. ദേഹത്ത് മര്‍ദ്ദിക്കുകയും മൂത്രം പോകാനായി ഇട്ടിരുന്ന ട്യൂബ് വലിച്ചൂരുകയും ചെയ്തു. നിലവിളി കേട്ടു ഓടിയെത്തിയ ബന്ധുവായ സുമേഷിനെയും വിജിതയെയും മര്‍ദ്ദിച്ചു പരിക്കേല്‍പിച്ചു. അക്രമത്തില്‍ പരിക്കേറ്റ ഇവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുന്‍ വൈരാഗ്യമാണ് അക്രമകാരണമെന്നു പോലിസ് പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss