|    Sep 20 Thu, 2018 9:44 pm
FLASH NEWS
Home   >  National   >  

വീടുവിടാന്തരം മോദി ഇനി ആവശ്യമില്ല, പകരം ബൈ ബൈ മോദി – കോണ്‍ഗ്രസ് വക്താവ്

Published : 21st May 2018 | Posted By: G.A.G

ന്യൂഡല്‍ഹി: വീടുവിടാന്തരം മോദി( ഘര്‍ ഘര്‍ മോദി) എന്ന 2014ലെ പ്രചരണവാചകം ഇനി ആവശ്യമില്ലെന്നും ജനങ്ങള്‍ ബൈ ബൈ മോദി എന്നാകും പറയുകയെന്നും കോണ്‍ഗ്രസ് വക്താവ് ജയ് വീര്‍ ഷെര്‍ഗീല്‍. നിലവിലെ സാഹചര്യത്തില്‍ എന്‍ഡിഎ ശത്രുക്കളെയുണ്ടാക്കാനാണ് ഉത്സാഹിക്കുന്നതെങ്കില്‍ കോണ്‍ഗ്രസ് സുഹൃത്തുക്കളെ ഉണ്ടാക്കുന്നതിലാണ് ശ്രദ്ധിക്കുന്നതെന്നും ഷെര്‍ഗില്‍ പറഞ്ഞു-
കര്‍ണാടക തിരഞ്ഞെടുപ്പ് കാലത്ത് ഇന്ധനവില വര്‍ധിപ്പിക്കാതിരിക്കാന്‍ സാധിച്ച കേന്ദ്രസര്‍ക്കാരിന് വര്‍ഷം മുഴുവന്‍ എന്തുകൊണ്ട് അങ്ങനെ ചെയ്തൂകൂടായെന്നും ഷെര്‍ഗീല്‍ ചോദിച്ചു. കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് ജെഡിഎസ് എംഎല്‍എമാരെ കോടികള്‍ വാഗ്ദാനം ചെയ്ത് വിലയ്ക്ക് വാങ്ങാന്‍ ശ്രമിച്ച ബിജെപി നീക്കത്തെക്കുറിച്ച് അന്വേഷിക്കാന്‍ നരേന്ദ്രമോദി തയ്യാറാകുമെന്നാണ് കരുതുന്നതെന്നും ഷെര്‍ഗില്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss