|    Jan 24 Tue, 2017 12:30 am

വീടുപണി പൂര്‍ത്തിയാക്കിയില്ല; കരാറുകാരനെതിരേ കേസ്

Published : 1st September 2016 | Posted By: SMR

കല്‍പ്പറ്റ: മാന്താനംകുന്ന് അടിയ കോളനിയില്‍ വീടുപണി പൂര്‍ത്തീകരിക്കാത്തതിന് കാരാറുകാരന്‍ അപ്പപ്പാറ സിദ്ധുലാലിനെതിരേ പോലിസ് കേസെടുത്തു. തിരുനെല്ലി മാന്താനം കോളനി സന്ദര്‍ശിച്ച ജില്ലാ പോലിസ് മേധാവി കാര്‍ത്തികിന്റെ നിര്‍ദേശ പ്രകാരമാണ് നടപടി.
വഞ്ചനാക്കുറ്റത്തിനും പട്ടികജാതി-വര്‍ഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയല്‍ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരവുമാണ് കേസെടുത്തത്. മാനന്തവാടി എസ്എംഎസ് ഡിവൈഎസ്പി കേസന്വേഷിക്കും. കോളനിവാസികളുടെ പരാതികള്‍ പോലിസ് മേധാവി നേരിട്ടു കേട്ടു.
കോളനികളില്‍ അപരിചിതര്‍ കടന്നുചെല്ലുന്നത് തടയുന്നതിനും കോളനിയില്‍ മദ്യം, മയക്കുമരുന്ന് വിതരണം എന്നിവ ശ്രദ്ധിക്കുന്നതിനും വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ പോവാത്തതു സംബന്ധിച്ചും രക്ഷിതാക്കളും പിടിഎ ഭാരവാഹികളുമായി ബന്ധപ്പെടുന്നതിന് സ്റ്റേഷന്‍ എസ്എച്ച്ഒക്ക് നിര്‍ദേശം നല്‍കി. തോല്‍പ്പെട്ടി, ബാവലി അതിര്‍ത്തി ചെക്‌പോസ്റ്റുകള്‍ സന്ദര്‍ശിക്കുകയും ഓണക്കാലത്ത് കര്‍ശന പരിശോധന നടത്തുന്നതിന് നിര്‍ദേശം നല്‍കുകയും ചെയ്തു.
മാനന്തവാടി ഡിവൈഎസ്പി അസൈനാര്‍, മാനന്തവാടി പോലിസ് ഇന്‍സ്‌പെക്ടര്‍ ടി എന്‍ സജീവന്‍, തിരുനെല്ലി എസ്‌ഐ മനോഹരന്‍ എന്നിവരും പോലിസ് മേധാവിക്കൊപ്പമുണ്ടായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 35 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക