|    May 22 Mon, 2017 9:14 pm
FLASH NEWS

വീടുകള്‍ മദ്യശാലകളാക്കാനുള്ള തീരുമാനം പിന്‍വലിക്കണം: എസ്ഡിപിഐ

Published : 19th August 2016 | Posted By: SMR

SDPI

കോഴിക്കോട്: ഓണത്തിന് ഓണ്‍ലൈന്‍ ആവശ്യപ്രകാരം മദ്യം വീടുകളില്‍ എത്തിച്ചുനല്‍കുമെന്ന കണ്‍സ്യൂമര്‍ ഫെഡിന്റെ തീരുമാനം പിന്‍വലിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി എം കെ മനോജ്കുമാര്‍ ആവശ്യപ്പെട്ടു.
നിത്യോപയോഗസാധനങ്ങള്‍ പൊതുവിപണിയേക്കാള്‍ വില കുറച്ച് ജനങ്ങള്‍ക്കു ലഭ്യമാക്കുന്നതിനു വേണ്ടി രൂപീകരിച്ചിട്ടുള്ള സ്ഥാപനമാണ് കണ്‍സ്യൂമര്‍ ഫെഡ്. അവശ്യസാധനങ്ങള്‍ക്ക് വില അമിതമായി കുതിച്ചുകയറുമ്പോഴും അതിന് പരിഹാരം കാണാന്‍ ശ്രമിക്കാതെ വീടുകള്‍ ബാറുകളാക്കിമാറ്റാനുള്ള അധികാരികളുടെ തീരുമാനം ഘട്ടംഘട്ടമായി മദ്യവര്‍ജനം നടത്തുമെന്ന സര്‍ക്കാര്‍ നയപ്രഖ്യാപനത്തിനെതിരാണ്. വീട്ടകങ്ങളിലെ സ്വസ്ഥതയും സമാധാനവും ഇല്ലാതാക്കുന്ന തീരുമാനം അടിയന്തരമായി പിന്‍വലിക്കണമെന്നു പ്രസ്താവനയില്‍ അദ്ദേഹം ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day