|    Jan 23 Mon, 2017 6:25 pm
FLASH NEWS

വീടുകള്‍ തോട്ടില്‍ പതിക്കുമെന്ന ഭീതിയില്‍ കുറ്റപ്പുഴയില്‍ 35 കുടുംബങ്ങള്‍

Published : 14th July 2016 | Posted By: SMR

തിരുവല്ല:  മാര്‍ത്തോമ്മ കോളജിന് സമീപത്തെ കുറ്റപ്പുഴ തോടിന്റെ ഇരുകരകളിലായി താമസിക്കുന്ന 35 കുടുംബങ്ങള്‍ തിട്ട ഇടിഞ്ഞ് വീടുകള്‍ തകരുമെന്ന ഭീഷണിയില്‍ കഴിയുന്നു. തിട്ട ഇടിഞ്ഞുകഴിഞ്ഞാല്‍ ഇതോടൊപ്പം തോട്ടിലേക്ക് പതിക്കുന്നത് വീടുകളായിരിക്കും. തോടിന്റെ കരകളില്‍ വര്‍ഷങ്ങളായി വീടുവച്ച് കഴിയുന്ന കുടുംബങ്ങളിലെ ഇരുനൂറ്ററുപതോളം പേരുടെ ഉള്ളില്‍ മഴ കനക്കുമ്പോള്‍ ഭീതി ഏറുകയാണ്.
വീടിനരികില്‍ നൂറടി താഴ്ചയുള്ള തോട്, തിട്ട ഇടിഞ്ഞുകൊണ്ടേയി—രിക്കുന്നു. വൈദ്യുതി പോസ്റ്റുകള്‍ തോട്ടിലേക്ക് ചരിഞ്ഞുതുടങ്ങി. ചില വീടുകളുടെ വാതില്‍പടിവരെ ഇടിഞ്ഞുതാണു. ചില വീടുകള്‍ക്ക് വിള്ളല്‍ വീണു. കൊച്ചുകുട്ടികള്‍ ഏറെയുള്ളത് അപകട സാധ്യത വര്‍ധിപ്പിക്കുന്നു.
കാലൊന്നു തെറ്റിയാല്‍ നൂറടി താഴ്ചയുള്ള തോട്ടിലേക്കാണ് വീഴുക. മഴ സമയമായതിനാല്‍ തോട്ടില്‍ ജലനിരപ്പ് ഉയര്‍ന്നിരിക്കുകയാണ്.സംരക്ഷണ ഭിത്തി ഉള്‍പ്പെടെയുള്ള ആവശ്യങ്ങളുമായി ഈ കുടുംബങ്ങള്‍ കയറിയിറങ്ങാത്ത സ്ഥലങ്ങളില്ല. ഇവരെ പുനരധിവസിപ്പിക്കാന്‍ നടപടിയുണ്ടായിട്ടില്ല. ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘം ഉടന്‍ സ്ഥലം സന്ദര്‍ശിച്ച് ഈ കുടുംബങ്ങളെ സംരക്ഷിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യം ശക്തമാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 35 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക