|    Sep 22 Sat, 2018 6:58 am
FLASH NEWS

വീടുകള്‍ തകര്‍ന്ന് 33.11 കോടിയുടെ നഷ്ടം

Published : 28th August 2018 | Posted By: kasim kzm

മലപ്പുറം: പ്രളയത്തില്‍ വീടുകള്‍ തകര്‍ന്ന് 33.11 കോടി രൂപയുടെ നഷ്ടം. 539 വീടുകള്‍ പൂര്‍ണമായും 4355 വീടുകള്‍ ഭാഗികമായും തകര്‍ന്നു. പൂര്‍ണമായും തകര്‍ന്നതിലൂടെ 14,34, 95,042 രൂപയുടെ നഷ്ടമാണ് കണക്കാക്കിയിട്ടുള്ളത്. ഭാഗികമായി തകര്‍ന്നതിലൂടെ 18,76,65,800 രൂപയുടെ നഷ്ടവുമാണുണ്ടായിട്ടുള്ളത്.
നഷ്ടമായത് 359872 വളര്‍ത്തുജീവികള്‍
മലപ്പുറം: പ്രളയത്തില്‍ നഷ്ടമായത് 359872 വളര്‍ത്തു ജീവികള്‍. 71 കന്നുകാലികള്‍, 124 ആട്, 353625 പക്ഷികള്‍, 6048 താറാവ്, ഒരു പന്നി, ഒമ്പത് മുയല്‍ എന്നിങ്ങനെയാണ് നഷ്ടമായത്. ഇതിലൂടെ 3,41,08,799 രൂപയുടെ നഷ്ടം കണക്കാക്കുന്നു.

സര്‍ട്ടിഫിക്കറ്റ്  നഷ്ടമായവര്‍ക്ക് അദാലത്ത്
മലപ്പുറം: പ്രളയത്തില്‍ സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ടവര്‍ക്കായി സെപ്റ്റംബര്‍ മൂന്നിനകം അദാലത്ത് നടത്തും. താലൂക്ക് അടിസ്ഥാനത്തിലാവും അദാലത്ത് നടത്തുക. സര്‍ട്ടിഫിക്കറ്റുകള്‍ വീണ്ടെടുക്കാന്‍ അദാലത്ത് അവസരമൊരുക്കും. സൗജന്യമായാണ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുക. റേഷന്‍കാര്‍ഡ് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് അപേക്ഷ നല്‍കിയ ഏഴ് പേര്‍ക്ക് അപേക്ഷിച്ച ദിവസം തന്നെ റേഷന്‍കാര്‍ഡ് നല്‍കിയിട്ടുണ്ട്.

ധനസഹായം നല്‍കിത്തുടങ്ങി
മലപ്പുറം: വെള്ളം കയറിയ വീടുകള്‍ക്ക് നല്‍കുന്ന ധനസഹായത്തിന്റെ ആദ്യ ഘട്ടം നല്‍കി തുടങ്ങി. 3800 രൂപ വീതമാണ് ഒരു കുടുംബത്തിന് നല്‍കുന്നത്. അപേക്ഷ നല്‍കിയ കുടുംബങ്ങള്‍ക്ക് ഇതിനോടകം തുക നല്‍കിയിട്ടുണ്ട്. ബാക്കിയുള്ളവര്‍ക്ക് ഉടന്‍ നല്‍കും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss