|    Jun 27 Tue, 2017 11:01 pm
FLASH NEWS

വീടുകള്‍ കുത്തിത്തുറന്ന് എട്ടര പവനും പണവും മോഷ്ടിച്ചു

Published : 7th November 2016 | Posted By: SMR

തൃക്കരിപ്പൂര്‍: വീടുകള്‍ കുത്തിത്തുറന്ന് മോഷണം. എട്ടര പവന്‍ സ്വര്‍ണാഭരണങ്ങളും പണവും നഷ്ടപ്പെട്ടു. ഉദിനൂര്‍ പരത്തിച്ചാലിലെ ടി അലിയുമ്മയുടെയും ടി സി മുസമ്മിലിന്റെയും വീടുകളിലാണ് മോഷണം നടന്നത്. ശനിയാഴ്ച രാത്രിയാണ് ഇരു വീടുകളിലും മോഷണം. അലിയുമ്മയുടെ വീടിന്റെ അടുക്കള ഭാഗത്തെ വാതില്‍ കുത്തിത്തുറന്ന് രണ്ടു കിടപ്പ് മുറികളിലേയും അലമാരകള്‍ തകര്‍ത്താണ് സ്വര്‍ണാഭരണങ്ങളും 5000 രൂപയും മോഷ്ടിച്ചത്.
മേശപ്പുറത്ത് വച്ച പേഴ്‌സില്‍ നിന്നും 1500 രൂപയും കള്ളന്‍ കൊണ്ടുപോയി. ശനിയാഴ്ച രാത്രി എട്ടിന് അലിയുമ്മയുടെ വീട്ടിലുള്ളവര്‍ ആശുപത്രിയില്‍ പോയി രാത്രി 10ന് തിരിച്ചെത്തിയിരുന്നു.
ഇതിനിടയിലാണ് മോഷണം. ടി സി മുസമ്മിലിന്റെ വീടിന്റെ മുന്‍ വാതില്‍ കുത്തിതുറന്നു അകത്തു കടന്ന മോഷ്ടാവ് രണ്ടു കിടപ്പ് മുറികളിലെയും അലമാരകള്‍ തകര്‍ത്തു വസ്ത്രങ്ങളും മറ്റു സാധനങ്ങളും വാരി വലിച്ചിട്ട നിലയിലാണ്. ഇവരുടെ കുടുംബം പയ്യന്നൂര്‍ രാമന്തളിയിലെ മുസമ്മലിന്റെ ഭാര്യ വീട്ടില്‍ പോയി വരുമ്പോഴാണ് വീട് കുത്തിത്തുറന്ന വിവരം അറിയുന്നത്. രണ്ടു വീട്ടുകാരുടെയും പരാതിയില്‍ ചന്തേര പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കാസര്‍കോട് നിന്നും വിരലടയാള വിദഗ്ധരും സ്ഥത്തെത്തി പരിശോധിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക