|    Jan 18 Wed, 2017 11:23 am
FLASH NEWS

വീടുകള്‍ കുത്തിത്തുറന്ന് മോഷണം; കൗമാരക്കാരന്‍ ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍

Published : 10th July 2016 | Posted By: SMR

പള്ളുരുത്തി: വീടുകളും ആരാധനാലയങ്ങളും കുത്തി തുറന്ന് മോഷണം നടത്തുന്ന സംഘത്തിലെ കൗമാരക്കാരന്‍ ഉള്‍പ്പെടെ നാലുപേര്‍ പള്ളുരുത്തി പൊലിസിന്റെ പിടിയിലായി. പള്ളുരുത്തി എടിഎച്ച് റോഡില്‍ കണ്ടത്തില്‍ വീട്ടില്‍ ചെങ്കീരിയെന്ന് വിളിക്കുന്ന ഷിറാസ്(19), നായരമ്പലം നെടുങ്ങാട് പള്ളിക്കടുത്ത് ഈരവേലില്‍ വീട്ടില്‍ ജെയിംസ്(20), പള്ളുരുത്തി ബിന്നി റോഡില്‍ തുണ്ടത്തില്‍ വീട്ടില്‍ ഷിജുപോള്‍(19), പള്ളുരുത്തി സ്വദേശിയായ കൗമാരക്കാരന്‍ എന്നിവരാണ് പള്ളുരുത്തി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ ജി അനീഷിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പിടിയിലായത്.
ഷിറാസാണ് സംഘ തലവന്‍. പള്ളുരുത്തിയിലും സമീപ പ്രദേശങ്ങളിലും അരൂര്‍ ഭാഗത്തുമുള്ള വീടുകള്‍, കച്ചവട സ്ഥാപനങ്ങള്‍, വിവിധ ആരധനാലയങ്ങളുടെ ഭണ്ഡാരങ്ങള്‍, സ്‌കൂളുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് ഇവര്‍ മോഷണം നടത്തിയിരുന്നത്. മോഷണം വ്യാപകമായതിനെ തുടര്‍ന്ന് മണ്‍സൂണ്‍ കാല പട്രോളിങ് സംഘം നടത്തിയ പരിശോധനയിലാണ് നിരവധി കേസുകളില്‍ പ്രതിയായ അനീഷ് പിടിയിലാവുന്നത്. മട്ടാഞ്ചേരി അസി.കമ്മീഷ്ണര്‍ കെ എന്‍ അനിരുദ്ധന്റെ നേതൃത്വത്തില്‍ നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് സംഘാംഗങ്ങളെ സംബന്ധിച്ച വിവരം ലഭിക്കുന്നത്.
പള്ളുരുത്തി ചിറക്കല്‍ ഭാഗത്തുള്ള തമിഴ്‌നാട് സ്വദേശി മണിയുടെ വീട്ടില്‍ നിന്ന് ഒമ്പത് പവന്‍ സ്വര്‍ണാഭരണങ്ങളും പതിനാറായിരം രൂപയും പള്ളുരുത്തി കെഎംപി നഗര്‍ ഹസീനയുടെ വീട്ടില്‍ നിന്ന് പതിമൂന്ന് പവന്‍ സ്വര്‍ണാഭരണങ്ങളും രണ്ടായിരം രൂപയും പള്ളുരുത്തി ഭാഗത്തുള്ള നിരവധി ആരധനാലയങ്ങളിലെ ഭണ്ഡാരങ്ങളും കുത്തി തുറന്ന് മോഷണം നടത്തിയതായും പൊലിസിന് വിവരം ലഭിച്ചു. അരൂര്‍ ഭാഗത്തുള്ള കടകള്‍ കുത്തി തുറന്ന് മോഷണം നടത്തിയതും ഇവരാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. ഷിറാസിനെതിരേ പള്ളുരുത്തി സ്‌റ്റേഷനില്‍ മോഷണം, മയക്ക് മരുന്ന്, അടിപിടി, പിടിച്ച് പറി എന്നിവയില്‍ നിരവധി കേസുകള്‍ നിലവിലുണ്ടന്നും പൊലിസ് വ്യക്തമാക്കി. മോഷണം ചെയ്ത് ലഭിക്കുന്ന പണം പ്രതികള്‍ ആഢംബര ജീവിതം നയിക്കുന്നതിനാണ് ഉപയോഗിച്ചിരുന്നത്. കൂടുതല്‍ അന്വേഷണത്തിനായി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് സിഐ പറഞ്ഞു. പള്ളുരുത്തി എസ്‌ഐഎ ഫിറോസും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. കൗമാരക്കാരനായ പ്രതിയെ ജുവൈനല്‍ കോടതിയിലും മറ്റുള്ളവരെ കൊച്ചി കോടതിയിലും ഹാജരാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 27 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക