|    Jun 25 Sun, 2017 12:33 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

വീടുകള്‍ക്ക് താല്‍ക്കാലിക നമ്പര്‍ നല്‍കും

Published : 25th November 2016 | Posted By: SMR

തിരുവനന്തപുരം: കെട്ടിടനിര്‍മാണ ചട്ടങ്ങളും നിയമങ്ങളും ലംഘിച്ചു നിര്‍മിച്ചതും എന്നാല്‍ പഞ്ചായത്ത്/ മുനിസിപ്പാലിറ്റി/ കോര്‍പറേഷന്‍ അധികാരികളുടെ ഒക്യുപെന്‍സി നമ്പര്‍ ലഭിക്കാതിരിക്കുകയും ചെയ്ത 1500 സ്‌ക്വയര്‍ ഫീറ്റ് വരെയുള്ള വീടുകള്‍ക്ക് താല്‍ക്കാലിക നമ്പര്‍ നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവായി. ഉത്തരവ് കാലങ്ങളായി നമ്പര്‍ ലഭിക്കാതെ ബുദ്ധിമുട്ടുന്ന ധാരാളം സാധാരണക്കാര്‍ക്ക് ഗുണകരമാവും. ഈ ഉത്തരവ് പ്രകാരം നമ്പര്‍ ലഭ്യമാക്കുന്നതിനായി 1500 സ്‌ക്വയര്‍ ഫീറ്റ് വരെയുള്ള വീടുകള്‍ നിര്‍മിച്ച, കെട്ടിടനിര്‍മാണ ചട്ടങ്ങളോ മറ്റു നിയമങ്ങളോ ലംഘിക്കപ്പെട്ട് നമ്പര്‍ ലഭിക്കാത്ത ഉടമകള്‍ക്ക് താല്‍ക്കാലിക നമ്പര്‍ ലഭിക്കുന്നതിനായി അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴി നിയമാനുസൃത അപേക്ഷ നല്‍കാം. അപ്രകാരം ലഭ്യമായ താല്‍ക്കാലിക റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റുകള്‍ റേഷന്‍ കാര്‍ഡ്, വൈദ്യുതി കണക്ഷന്‍, കുടിവെള്ള കണക്ഷന്‍, വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കല്‍ തുടങ്ങിയ സേവനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക