|    Mar 26 Sun, 2017 3:30 am
FLASH NEWS

വീടുകള്‍ക്കും വ്യാപാരസ്ഥാപനങ്ങള്‍ക്കും നേരെ ആക്രമണം

Published : 1st August 2016 | Posted By: SMR

വര്‍ക്കല: ഇരുചക്രവാഹനത്തിലെത്തിയ രണ്ടംഗ അജ്ഞാതസംഘം വീടുകള്‍ക്കും വ്യാപാരസ്ഥാപനങ്ങള്‍ക്കും നേരെ കല്ലെറിഞ്ഞു നാശനഷ്ടമുണ്ടാക്കി. ശനിയാഴ്ച രാത്രി 11നും 12നും മധ്യേയാണ് സംഭവം. വര്‍ക്കല ക്ഷേത്രം റോഡില്‍ നടക്കാവ്മുക്ക് കോട്ടവിളയില്‍ വിനോദിന്റെ വീടിനു മുന്‍വശത്തെ ജനാലച്ചില്ലുകള്‍ എറിഞ്ഞുതകര്‍ത്ത സംഘം മുണ്ടയില്‍ അശ്വതിയില്‍ അനിരുദ്ധന്റെ വീട്ടുവളപ്പില്‍ അതിക്രമിച്ചുകടന്ന് പോര്‍ച്ചിലുണ്ടായിരുന്ന കാറിന്റെ മുന്‍വശത്തെ ഗ്ലാസ് എറിഞ്ഞുതകര്‍ത്ത ശേഷം കാറിനു കേടുപാടുകളുണ്ടാക്കി.
ശബ്ദം കേട്ട് സമീപവാസികള്‍ പുറത്തിറങ്ങിയതോടെ ഇരുവരും ബൈക്കില്‍ കയറി കടന്നുകളഞ്ഞു. ഇതിനു ശേഷം 12 മണിയോടെ വര്‍ക്കല ഗവ. ഹൈസ്‌കൂളിനു സമീപമുള്ള വ്യാപാരസ്ഥാപനവും ബാങ്കും പ്രവര്‍ത്തിക്കുന്ന ബഹുനിലക്കെട്ടിടത്തിനു നേരെയും കല്ലെറിഞ്ഞു ചില്ലുകള്‍ തകര്‍ത്തു. ഇതുസംബന്ധിച്ച് വര്‍ക്കല പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.

(Visited 15 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക