|    Jan 17 Tue, 2017 6:48 pm
FLASH NEWS

വീടുകളില്‍ വൈദ്യുതി എത്തിക്കാനുള്ള തടസ്സങ്ങള്‍ പരിഹരിക്കണം: മന്ത്രി

Published : 7th September 2016 | Posted By: SMR

കോട്ടയം: കോട്ടയം ജില്ലയില്‍ വൈദ്യുതി എത്താത്ത എല്ലാ വീടുകളിലും വൈദ്യുതി ലഭ്യമാക്കുന്നതിന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കെഎസ്ഇബി ലിമിറ്റഡിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന സമ്പൂര്‍ണ്ണ വൈദ്യുതീകരണ പദ്ധതിയുടെ നടത്തിപ്പ് പുരോഗതി അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈദ്യുതി എത്തിക്കുന്നതിനുളള തടസ്സങ്ങള്‍ അടിയന്തരമായി പരിഹരിക്കണമെന്ന് മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
2017 മാര്‍ച്ച് മാസത്തോടെ എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കുകയാണ് പദ്ധതി ലക്ഷ്യം. 2055 വീടുകളാണ് പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. നിയോജക മണ്ഡലാടിസ്ഥാനത്തില്‍ രൂപീകരിച്ചിട്ടുള്ള മോണിറ്ററിങ് കമ്മിറ്റി കൃത്യമായി ചേര്‍ന്ന് പദ്ധതി പൂര്‍ത്തീകരണത്തിനുള്ള പ്രാദേശിക ഇടപെടലുകള്‍ നടത്തണം. ഫണ്ടിന്റെ അപര്യാപ്തത നേരിടുന്ന സാഹചര്യമുണ്ടായാല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, പട്ടികജാതി-പട്ടികവര്‍ഗ്ഗ വകുപ്പ്, എംഎല്‍എ-എംപി ഫണ്ട്, കേന്ദ്രാവിഷ്‌കൃത പദ്ധതി ഫണ്ട് എന്നിവ സമാഹരിച്ച് പദ്ധതി പൂര്‍ത്തീകരിക്കാന്‍ കമ്മിറ്റി നേതൃത്വം നല്‍കണം. സാമ്പത്തിക പരിഗണന ബാധകമാവാതെ എല്ലാവരേയും പദ്ധതിയിലുള്‍പ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതിയില്‍ ചേരുന്നതിന് സപ്തംബര്‍ 20 വരെ അപേക്ഷ നല്‍കാം. അന്നുതന്നെ ഗുണഭോക്താക്കളുടെ ലിസ്റ്റ് പ്രസിദ്ധീരിക്കും.
25ന് പദ്ധതിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കും.കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ എംഎല്‍എമാരായ അഡ്വ.സുരേഷ്‌കുറുപ്പ്, ഡോ.എന്‍ ജയരാജ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, സി കെ ആശ, അഡ്വ.മോന്‍സ് ജോസഫ്, സി എഫ് തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, ജില്ലാ കലക്ടര്‍ സി എ ലത, എഡിഎം പി. അജന്തകുമാരി, ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ ഉഷാ വര്‍ഗ്ഗീസ്  മറ്റുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 26 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക