|    Aug 17 Thu, 2017 5:17 am
FLASH NEWS
Home   >  National   >  

വീടുകളില്‍ ബീഫ് പരിശോധനയ്ക്ക് പോലീസിനെ അനുവദിക്കണം: സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

Published : 11th August 2017 | Posted By: shins

ന്യൂഡല്‍ഹി: വീടുകളില്‍ ബീഫ് സൂക്ഷിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ പോലീസിനെ അനുവദിക്കണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. മഹാരാഷ്ട്രയില്‍ ബീഫ് കഴിക്കുന്നത് കുറ്റകരമല്ലെന്ന ബോംബെ ഹൈക്കോടതി വിധി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഈ ആവശ്യവുമായി മഹാരാഷ്ട്ര സര്‍ക്കാര്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. നിലവിലെ നിയമത്തില്‍ മാറ്റംകൊണ്ടുവരണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം. മഹാരാഷ്ട്ര ആനിമല്‍ പ്രിസര്‍വേഷന്‍ (ഭേദഗതി) ആക്ട്, 1995 ലെ സെക്ഷന്‍ 5 ഡി എന്നിവ ഭേദഗതി ചെയ്ത് കഴിഞ്ഞ വര്‍ഷമാണ് ബോംബെ ഹൈക്കോടതി ബീഫ് കഴിക്കുന്നത് കുറ്റകരമല്ലെന്ന് വിധിച്ചത്. ബീഫ് കഴിക്കുന്നതിന് നേരത്തേ ഏര്‍പ്പെടുത്തിയ നിരോധനം ഭരണഘടനാവിരുദ്ധമാണെന്നു നിരീക്ഷിച്ച കോടതി സംസ്ഥാനത്തിനു പുറത്തുനിന്ന് മാംസം കൊണ്ടുവരുന്നതിനു തടസ്സമില്ലെന്നും വിധിച്ചിരുന്നു. അതേസമയം, പശുവിനെയും കാളയേയും കൊല്ലുന്നതിന് സംസ്ഥാനത്ത് നിരോധനമുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക