|    Jan 20 Fri, 2017 12:56 am
FLASH NEWS
Home   >  Pravasi  >  Gulf  >  

വീടുകളിലെ കവര്‍ച്ച; പാക്കിസ്ഥാനി ദമ്പതികളടക്കം 3 പേര്‍ ഷാര്‍ജ പോലീസിന്റെ പിടിയില്‍

Published : 21st January 2016 | Posted By: swapna en

moshanam

ഷാര്‍ജ: ഷെയറിങ് അക്കമഡേഷനില്‍ താമസിക്കാന്‍ വന്ന് വിലപിടിപ്പുള്ള സാധനങ്ങള്‍ കവര്‍ച്ച ചെയ്യുന്ന പാക്കിസ്ഥാനി ദമ്പതികളടക്കം 3 പേര്‍ ഷാര്‍ജ പോലീസിന്റെ പിടിയില്‍. പിടിയിലായ മൂന്നാമത്തെ പ്രതി പാക്കിസ്ഥാനി യുവതിയാണ്. ഷെയറിങ്  അക്കമഡേഷനിലേക്ക് ആളെ ആവശ്യമുണ്ടന്ന് കാണിച്ച് വെബ്‌സൈറ്റിലൂടെ പരസ്യം നല്‍കുന്ന വീടുകള്‍ കേന്ദ്രീകരിച്ചാണ് ഈ സംഘം കവര്‍ച്ച നടത്തിയിരുന്നത്. വീട് വാടകക്ക് കൊടുത്ത് കരാര്‍ ഉറപ്പിച്ച വീട്ടുടമയും കുടുംബവും തിരിച്ച് വരുമ്പോള്‍ താമസക്കാരെ കാണാതാവുകയും സ്വര്‍ണ്ണം അടക്കമുള്ള 3 ലക്ഷം ദിര്‍ഹം വിലപിടിപ്പുള്ള സാധനങ്ങള്‍ അപ്രത്യക്ഷമാകുകയും ചെയ്തതിനെ തുടര്‍ന്ന് മറ്റൊരു പാക്കിസ്ഥാനി നല്‍കിയ പരാതിയെ തുടര്‍ന്ന് ഷാര്‍ജ പോലീസ് പ്രത്യേക അന്യേഷണ സംഘത്തെ തന്നെ നിയോഗിക്കുകയായിരുന്നു. ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം നടത്തിയ അന്യേഷണത്തില്‍ പ്രതികള്‍ ദുബയില്‍ താമസിക്കുന്നതായി കണ്ടെത്തുകയും ദുബയ് പോലീസിന്റെ സഹകരണത്തോടെ പ്രതികളെ പിടികൂടുകയുമായിരുന്നു. വെബ്‌സൈറ്റിലൂടെ ഇത്തരം പരസ്യം നല്‍കി താമസക്കാരെ തേടുമ്പോള്‍ ഏറെ ജാഗ്രത പാലിക്കണമെന്ന് ഷാര്‍ജ പോലീസ് മുന്നറിയിപ്പ് നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 406 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക