|    Jan 18 Wed, 2017 12:54 am
FLASH NEWS

വീടുകയറി വെട്ടിക്കൊല്ലാന്‍ ശ്രമം; നാലുപേര്‍ പിടിയില്‍

Published : 22nd November 2015 | Posted By: SMR

വെള്ളറട: വാഹനങ്ങള്‍ തമ്മില്‍ ഉരസിയതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവാക്കളെ വീടുകയറി വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവച്ചില്‍ നാലുപേര്‍ പോലിസ് പിടിയില്‍.
ഒന്നാംപ്രതി കൊല്ലം സ്വദേശിയും ഒറ്റശേഖരമംഗലം നെട്ടയം പൂക്കോട്ട് അഖില്‍ ഭവനില്‍ അഖില്‍ (22), നാലാംപ്രതി കീഴാറൂര്‍ മൈലച്ചല്‍ തലയ്ക്കല്‍ അശ്വതി ഭവനില്‍ ആദര്‍ശ് (19), ആറാംപ്രതി ഒറ്റശേഖരമംഗലം വാളിയോട് കുളത്തിന്‍കര ലക്ഷ്മി ഭവനില്‍ അരുണ്‍ (19), ഏഴാംപ്രതി കള്ളിക്കാട് പരക്കുന്ന് ഷാമിനാ മന്‍സിലില്‍ ഷമീര്‍ (19) എന്നിവരാണ് പിടിയിലായത്.
ഒറ്റശേഖരമംഗലം കുരവറ ചിറ്റയത്ത് വീട്ടില്‍ തമ്പിക്കുട്ടന്‍ എന്ന സനല്‍കുമാര്‍ (48), സുഹൃത്ത് കിരണ്‍കുമാര്‍ (22) എന്നിവരെയാണ് കഴിഞ്ഞമാസം 25ന് പുലര്‍ച്ചെ ഒന്നരയ്ക്ക് വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
സംഭവത്തിന് ശേഷം ഒളിവിലായിരുന്ന പ്രതികള്‍ നാട്ടിലെത്തിയിട്ടുണ്ടെന്ന് നെയ്യാറ്റിന്‍കര ഡിവൈഎസ്പി സുരേഷ്‌കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ആര്യന്‍കോട് എസ്‌ഐ നിയാസ്, സിപിഒ സന്തോഷ് ഉള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 65 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക