|    Jul 24 Mon, 2017 10:24 pm
FLASH NEWS

വീടുകയറി ആക്രമിച്ച സംഘം പിടിയില്‍

Published : 15th July 2017 | Posted By: fsq

 

വൈപ്പിന്‍: ചെറായി കരുത്തല വാരിശേരി ക്ഷേത്രത്തിനു സമീപം വീടുകയറി ആക്രമണം നടത്തിയ നാലംഗ സംഘത്തെ മുനമ്പം പോലിസ് അറസ്റ്റ് ചെയ്തു. പള്ളിപ്പുറം കോവിലകത്തുംകടവ് പുഞ്ചേപ്പടി ശരത്(20), ചെറായി തലപ്പിള്ളി അമല്‍ജിത്ത് (19), അറക്കല്‍ ജോയല്‍ (19), തൈക്കാട് തജല്‍കൃഷ്ണ (20)— എന്നിവരെ മുനമ്പം എസ്‌ഐ ജി അരുണ്‍ ആണ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഒമ്പതിന് ചെറായി കരുത്തല തുണ്ടിത്തറ ശിവന്റെ മകന്‍ അമലിന്റെ വീട് കയറിയാണ് നാലംഗസംഘം ആക്രമം നടത്തിയത്. ആക്രമത്തില്‍ അമലിനു സാരമായ പരിക്കേറ്റിരുന്നു. കഴിഞ്ഞ ഓണത്തിനു കഞ്ചാവ് ലഹരിയില്‍ പ്രതികള്‍ പെണ്‍കുട്ടികളെ അപമാനിക്കാന്‍ ശ്രമിച്ചത് അമല്‍ ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് കഴിഞ്ഞദിവസം വീടുകയറി ആക്രമണം നടത്തിയതെന്ന് പോലിസ് അറിയിച്ചു. ഞാറക്കല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക