|    Aug 15 Wed, 2018 7:52 pm
FLASH NEWS

വീടുകയറി ആക്രമിച്ചതായി പരാതി

Published : 6th February 2018 | Posted By: kasim kzm

ചവറ: ഹൃദ്രോഗിയായ വീട്ടമ്മ ഉള്‍പ്പെടെയുള്ളവരെ വീടുകയറി ആക്രമിച്ചതായി പരാതി. ചവറ തോട്ടിനു വടക്ക് അഥീനാ ഭവനില്‍ ടെല്‍മയുടെ വീട്ടിലാണ് ആക്രമണം നടന്നത്. ഞായറാഴ്ച്ച രാത്രി 10 ഓടെയായിരുന്നു സംഭവം. വീട്ടില്‍ കിടക്കുകയായിരുന്ന ഭര്‍ത്താവിനെ വിളിച്ചിറക്കി കയേറ്റം ചെയ്യുകയും തടയാന്‍ ശ്രമിച്ച ഹൃദ്രോഗിയായ ടെല്‍മയെയും  രണ്ട് പെണ്‍മക്കളെയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തതായി ചവറ പോലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. പോലിസില്‍ പരാതി നല്‍കിയാല്‍ കൊന്നുകളയുമെന്ന് അക്രമികള്‍ ഭീഷണിപ്പെടുത്തിയെന്നും പോലിസിനു നല്‍കിയ പരാതിയില്‍ പറയുന്നു. രാത്രി തന്നെ പോലിസ് എത്തിയെങ്കിലും അക്രമികളെ പിടികൂടാന്‍ കഴിഞ്ഞില്ല. സമീപവാസികളായ കൊച്ചുബേബി ,വിനോദ് എന്നിവരുടെ നേതൃത്വത്തിലുള്ളവരാണ് വീട്ടില്‍ എത്തി അക്രമണം നടത്തിയതെന്ന് പരാതിയില്‍ സൂചിപ്പിച്ചിരിക്കുന്നത്.  അക്രമണത്തിന് പിന്നില്‍  മുന്‍വൈരാഗ്യമാണെന്നും പറയപ്പെടുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss