|    Apr 30 Sun, 2017 12:38 pm
FLASH NEWS

വീടുകയറി ആക്രമിച്ചതായി പരാതി

Published : 16th November 2016 | Posted By: SMR

കിളിമാനൂര്‍: 11 മാസമായ കുഞ്ഞിനെ മുലയൂട്ടി ക്കൊണ്ടിരിക്കെ അയല്‍വാസിയും ഭാര്യയും ചേര്‍ന്ന് വീടുകയറി ആക്രമിച്ചതായി പരാതി. ഇത് സംബന്ധിച്ച് വീടുകയറി അക്രമം നടത്തുന്ന ചിത്രങ്ങള്‍ അടക്കം യുവതി പോലിസില്‍ പരാതി നല്‍കി. കൊടുവഴന്നൂര്‍ പന്തുവിള സുബിന്‍ ഭവനില്‍ ബിന്ദു (30) ആണ് കിളിമാനൂര്‍ പോലിസില്‍ പരാതി നല്‍കിയത്. പോലിസ് വേണ്ടവിധത്തില്‍ അന്വേഷണം നടത്താതെ പ്രതിഭാഗം ചേര്‍ന്ന് കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമംനടത്തുന്നതായി പരാതി നല്‍കിയവര്‍ ആരോപിച്ചു. കൊടുവഴന്നൂര്‍ പന്തുവിളയിലാണു ബിന്ദു സകുടുംബം താമസിച്ചുവരുന്നത്. ഇതിനടുത്ത് വാടകയ്ക്കു താമസിക്കുന്നയാളും ഭാര്യയും കഴിഞ്ഞദിവസം രാവിലെ എട്ടരയോടെ  കൂറ്റന്‍ തടിക്കഷണവുമായി വീട്ടിനകത്ത് അതിക്രമിച്ച് കടന്ന് ആക്രമിക്കുകയും നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്തുവെന്നാണു പരാതി. ആക്രമണത്തില്‍ ബിന്ദുവിനും ഭര്‍ത്താവിനും പരിക്കേറ്റു. ഇത് സംബന്ധിച്ച് അപ്പോള്‍ത്തന്നെ പരാതി നല്‍കിയെങ്കിലും ഇന്നലെ സ്‌റ്റേഷനില്‍ വിളിപ്പിച്ച് വൈകീട്ടു വരെ കൈക്കുഞ്ഞിനെയും കൊണ്ടു നിര്‍ത്തിക്കുകയും ആക്ഷേപിക്കുകയും കള്ളക്കേസ് എടുക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തതതായി ബിന്ദു പറഞ്ഞു. ഇതു സംബന്ധിച്ച് ഉന്നതര്‍ക്ക് പരാതി നല്‍കുമെന്നും ബിന്ദു പറഞ്ഞു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day