|    Jan 23 Mon, 2017 7:54 am
FLASH NEWS

വീടുകയറി ആക്രമണം; യുവാവിനെ രണ്ട് വര്‍ഷം കഠിന തടവിനു ശിക്ഷിച്ചു

Published : 18th April 2016 | Posted By: SMR

വൈപ്പിന്‍: വീട്ടമ്മയേയും അവരുടെ വൃദ്ധമാതാവിനെയും അര്‍ധരാത്രിയില്‍ വീടുകയറി ആക്രമിച്ചു പരിക്കേല്‍പിക്കുകയും അതിക്രമത്തിനു മുതിരുകയും ചെയ്ത കേസില്‍ കുറ്റക്കാരനായ യുവാവിനെ പറവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്കഌസ് മജിസ്‌ട്രേറ്റ് കോടതി രണ്ടു വര്‍ഷത്തെ കഠിന തടവിനു ശിക്ഷിച്ചു. ചെറായി തൈത്തറ നികത്തില്‍ കുട്ടാപ്പി എന്നു വിളിക്കുന്ന സുബീഷി(33) നെയാണ് കോടതി ശിക്ഷിച്ചത്.
വീടുകയറി ആക്രമണം, സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം എന്നീ വകുപ്പുകള്‍ ചേര്‍ത്ത് മുനമ്പം പോലിസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ശിക്ഷ. 2007 ഒക്‌ടോബര്‍ അഞ്ചിനു രാത്രിയില്‍ ചെറായി മനയത്തുകാടുള്ള പരാതിക്കാരിയായ സ്ത്രീയുടെ വീട്ടില്‍ അതിക്രമിച്ചു കയറി കൈയിലുണ്ടായിരുന്ന വടി ഉപയോഗിച്ച് തോളില്‍ അടിച്ചു പരിക്കേല്‍പ്പിച്ചു. പിടിച്ചു മാറ്റാന്‍ ചെന്ന വൃദ്ധയായ മാതാവിനെയും ആക്രമിച്ചതായുമാണ്പരാതി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 44 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക