|    Apr 27 Thu, 2017 2:50 am
FLASH NEWS

വീടുകയറി ആക്രമണം; മൂന്നുപേര്‍ക്കു പരിക്ക്

Published : 26th September 2016 | Posted By: SMR

കോവളം: ചക്ക വീടിനു മുകളില്‍ വീണതിനെ ചൊല്ലി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നു വീടു കയറി ആക്രമിച്ചു. വയോധികന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്കു ഗുരുതര പരിക്ക്. സംഭവത്തില്‍ ഏഴു പേരെ വിഴിഞ്ഞം പോലിസ് അറസ്റ്റ് ചെയ്തു.
പയറുംമൂട് അയണികുത്തിവിള വീട്ടില്‍ കൃഷ്ണന്‍ നാടാര്‍ക്കും (93), ഭാര്യയും മരുമകനും ആണ് പരിക്കേറ്റത്. ഇവരെ വിഴിഞ്ഞം സാമൂഹികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.
മുല്ലൂര്‍ സ്വദേശി ശോഭനകുമാര്‍, പയറുംമൂട് സ്വദേശികളായ മോഹനന്‍ (55), സജു (33), പിറവിളാകം സ്വദേശി വിനീഷ് (27), ഞാറവിള സ്വദേശികളായ ഷൈജു (30), മഹേഷ് (26), സതീഷ് (40), എന്നിവരെയാണു വിഴിഞ്ഞം സിഐ  കെ ആര്‍ ബിജു, എസ്‌ഐ രതീഷ് എന്നിവര്‍ ചേര്‍ന്ന സംഘം അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ ഇനിയും നാലു പ്രതികളെ പിടികൂടാനുള്ളതായി പോലിസ് പറഞ്ഞു.ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം.
ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ഭാര്യയെയും കൂട്ടി വീട്ടിലെത്തിയ കൃഷ്ണന്‍ നാടാര്‍ ഭാര്യയെ നോക്കാന്‍ ആരുമില്ലാത്തതിനാല്‍ അവരെയും കൂട്ടി തലക്കോടു താമസിക്കുന്ന മകളുടെ വീട്ടില്‍ എത്തിയപ്പോഴാണു മാരകായുധങ്ങളുമായി ഒളിച്ചിരുന്ന 15 അംഗ സംഘം കൃഷ്ണന്‍ നാടാരെയും ഭാര്യയെയും ആക്രമിച്ചത്. നിലവിളികേട്ട് ഓടിയെത്തിയ മരുമകന്‍ ചന്ദ്രനെയും അക്രമികള്‍ അടിച്ചു വീഴ്ത്തി.
ആക്രമണത്തില്‍ കൃഷ്ണന്‍ നാടാരുടെ കാലിനു പൊട്ടലുണ്ട്. ഇവരെ വിഴിഞ്ഞം ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ അക്രമികള്‍ ആയുധങ്ങളുമായി അവിടെയും എത്തി ആക്രമണത്തിനു തയ്യാറായി. ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്നു പോലിസ് എത്തി അക്രമികളെ പിടികൂടുകയായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day