|    May 26 Fri, 2017 6:51 pm
FLASH NEWS

വീടുകയറി അക്രമം: രണ്ടുപേര്‍ പിടിയില്‍

Published : 26th April 2016 | Posted By: SMR

മരട്: വീടുകയറി ആക്രമണം നടത്തിയ സംഘത്തിലെ രണ്ടുപേരെ മരട് പോലിസ് അറസ്റ്റ് ചെയ്തു. മരട് അയിനിറോഡ് തെക്കേടത്ത് വീട്ടില്‍ പ്രമോദ് (25), സൊസൈറ്റി റോഡ് അനിച്ചിറ വീട്ടില്‍ റിനു യേശുദാസ് (24) എന്നിവരാണ് അറസ്റ്റിലായത്. പത്തിലേറെ പേര്‍ സംഭവത്തില്‍ ഉള്‍പ്പെട്ടതായി മരട് പോലിസ് പറഞ്ഞു. മറ്റുള്ളവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി. അക്രമത്തില്‍ പരിക്കേറ്റ മരട് അയിനിനട മാര്‍ട്ടിന്‍പുരം റോഡ് കൃഷ്ണകൃപയില്‍ വിമല്‍ (26), സുഹൃത്തും അയല്‍വാസിയുമായ വിദ്യാഭവനില്‍ വിജിത് (29) എന്നിവര്‍ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലാണ്.
വിമലിന്റെ വീടായ കൃഷണകൃപയില്‍ ആയിരുന്നു അക്രമം. ഗേറ്റും ജനലുകളും സംഘം അടിച്ചു തകര്‍ത്തു. പോര്‍ച്ചില്‍ ഉണ്ടായിരുന്ന മൂന്ന് ഇരുചക്ര വാഹനങ്ങളും നശിപ്പിച്ചു. ബഹളം കേട്ടെത്തിയ വിജിതിന്റെ അമ്മ വിമലയെ സംഘം തള്ളിയിട്ടതായും പരാതിയുണ്ട്. ബഹളംകേട്ട് നാട്ടുകാര്‍ ഓടിക്കൂടിയതോടെ സംഘം മാര്‍ട്ടിന്‍പുരം ഭാഗത്തേക്ക് കടന്നു. പെട്ടിഓട്ടോറിക്ഷയും ബൈക്കും ഓടിച്ചിരുന്ന സംഘങ്ങള്‍ റോഡില്‍ ഉണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്ന് മരട് പോലിസ് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day