|    Aug 21 Tue, 2018 10:45 pm
FLASH NEWS

വീടുകയറി അക്രമം; രണ്ടുപേര്‍ക്ക് പരിക്ക്

Published : 8th August 2018 | Posted By: kasim kzm

പട്ടാമ്പി: ചീട്ടുകളി സംഘത്തിനെതിരെ പോലിസില്‍ പരാതിപ്പെട്ടതിന്റെ പേരില്‍ വീടുകയറി അക്രമിച്ചതായി പരാതി. തിങ്കളാഴ്ചയാണ് ചീട്ടുകളി സംഘത്തിലെ ആളുകള്‍ പരാതിപ്പെട്ടവരുടെ വീടുകളിലെത്തി അക്രമം നടത്തിയത്. ചുണ്ടമ്പറ്റ പടുമണ്ണ കളരിക്കല്‍ മണികണ്ഠന്റെ ഓട്ടോറിക്ഷയുടെ ചില്ലുകള്‍ തകര്‍ത്തു.
പടിഞ്ഞാറെ ഇരിയത്തടം പറമ്പില്‍ അനസിന്റെ ബൈക്കും കേടുവരുത്തി. ഇരുവര്‍ക്കും പരിക്കുപറ്റുകയും ചെയ്തു. ഇവര്‍ പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ ചികില്‍സ തേടി. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പുഴയോരങ്ങളില്‍ പണംവെച്ച് ചീട്ടുകളി നടക്കുന്നുണ്ട്.
ഇതുകാരണം പ്രദേശവാസികള്‍ ബുദ്ധിമുട്ടുകയാണ്. സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ക്ക് പുഴയില്‍ കുളിക്കാന്‍ പോകാന്‍പോലും കഴിയാത്ത അവസ്ഥയാണ്. ഈ സാഹചര്യത്തിലാണ് പ്രദേശവാസികള്‍ പോലിസില്‍ പരാതി നല്‍കിയത്. പട്ടാമ്പി പോലിസ് സ്ഥലത്തെത്തി ചീട്ടുകളി സംഘത്തിലെ ചിലരെ കസ്റ്റഡിയിലെടുക്കുയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് സംഘം വീടുകയറി ആക്രമം അഴിച്ചുവിട്ടത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss