|    Mar 25 Sat, 2017 5:42 am
FLASH NEWS

വീടും സ്ഥലവും തട്ടിയെടുത്തെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ റിപോര്‍ട്ട് തേടി

Published : 26th February 2016 | Posted By: SMR

കാസര്‍കോട്: മാനസിക രോഗിയായ യുവാവിന്റെ പേരിലുള്ള വീടും സ്ഥലവും ബന്ധുവായ ആള്‍ തട്ടിയെടുത്തു എന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ സാമൂഹികനീതി വകുപ്പിനോട് റിപോര്‍ട്ട് തേടി. മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍ കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ നടത്തിയ സിറ്റിങില്‍ കൊട്ടറയിലെ പൗരസമിതി നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഉത്തരവിട്ടത്. കൊട്ടറയിലെ ലാല്‍കൃഷ്ണന്‍ എന്ന യുവാവിന്റെ 19 സെന്റ് വീടും സ്ഥലവുമാണ് ബന്ധുവായ ഒരാള്‍ ചെറിയ വില നല്‍കി തട്ടിയെടുത്തത് എന്നാണ് പരാതി. ഇടിഞ്ഞു വീഴാറായ ഒരു വീട്ടിലാണ് ലാല്‍ കൃഷ്ണന്‍ നിലവില്‍ താമസിക്കുന്നത്. ഉപ്പളയിലെ ഊമപെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതികള്‍ക്കെതിരെ നടപടിയെടുത്തില്ല എന്ന ആരോപണമുയര്‍ന്ന മഞ്ചേശ്വരം സിഐ, എസ്‌ഐ എന്നിവര്‍ക്കെതിരെ എന്ത് നടപടിയെടുത്തു എന്ന് കമ്മീഷന്‍ ഡിജിപിയോട് വിശദീകരണം തേടി. പട്ടയം കിട്ടിയിട്ടും ഭൂമി കാണിച്ചു തന്നില്ല എന്ന പരാതിയില്‍ ഹൊസ്ദുര്‍ഗ് തഹസില്‍ദാര്‍ക്ക് നോട്ടീസ് അയച്ചു. കാഞ്ഞങ്ങാട് നഗരസഭാപരിസരത്തെ മാലിന്യം റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് കുഴിച്ചിട്ടു എന്ന പരാതിയില്‍ നഗരസഭ സെക്രട്ടറി റിപോര്‍ട്ട് സമര്‍പ്പിച്ചു.

(Visited 68 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക