വീടും റോഡും പാതിവഴിയില്‍; ആദിവാസി ഊരുകൂട്ടത്തില്‍ പ്രതിഷേധം
Published : 11th January 2017 | Posted By: fsq
കാളികാവ്: ചിങ്കക്കല്ല് ആദിവാസികള്‍ക്ക് അനുവദിച്ച വീടും റോഡും പാതിവഴിയില്‍ .ഇതിനെതിരെ ആദിവാസി ഊരുകൂട്ടത്തില്‍ കടുത്ത പ്രതിഷേധം. കോളനിയിലേക്ക് നിര്‍മാണം തുടങ്ങിയ റോഡ് വനം വകുപ്പ് തടഞ്ഞതിനാല്‍ ആദിവാസികള്‍ കടുത്ത ദുരിതത്തില്‍. ഇത് കാരണം വീട് നിര്‍മാണവും മുടങ്ങി.റോഡ് നിര്‍മാണത്തിന്റെ തടസ്സം നീക്കുന്നതിനുള്ള നടപടി സ്വീകരിച്ചില്ല. ചോക്കാട് പഞ്ചായത്താണ് ഊരുകൂട്ടം വിളിച്ചു ചേര്‍ത്തത്. കാളികാവ് പോലിസ് വനം വകുപ്പ് അധികാരികള്‍ ഐടിഡിപി ഓഫിസര്‍ എന്നിവര്‍ ഊരുകൂട്ടത്തില്‍ പങ്കെടുത്തു. ആദിവാസികളുടെ വീട് നിര്‍മാണം മുടങ്ങിയിട്ട് ഒരു വര്‍ഷത്തോളമായി.റോഡ് നിര്‍മാണം തടഞ്ഞതാണ് വീടുപണി മുടങ്ങാനിടയായത്. കല്ലും മെറ്റലും കൊണ്ടുവരാന്‍ കഴിയാത്തതാണ് കാരണം. എം എല്‍ എ ഫണ്ടില്‍ നിന്ന് 25 ലക്ഷം മുടക്കിയാണ് റോഡുനിര്‍മാണം തുടങ്ങിയത്. റോഡ് വനത്തിലെത്തിയപ്പോളാണ് വനം വകുപ്പ് തടഞ്ഞത്.ഇതിനെതിരെ കടുത്ത പ്രതിഷേധമാണ് ആദിവാസികളുയര്ത്തിയത്. വീട് നിര്‍മിക്കുന്നതും വനഭൂമിയിലാണ്. തറപ്പണി പൂര്‍ത്തിയായിട്ട് ഒരു വര്‍ഷമായി.ഇപ്പോള്‍ പ്ലാസ്റ്റിക്ക് ഷെഡിലാണ് ആദിവാസികള്‍ കഴിയുന്നത്. റോഡില്ലാത്തതിനാല്‍ രോഗികളെ ആശുപത്രിയില്‍ കൊണ്ടുപോവാനും ആദിവാസികള്‍ക്ക് കഴിയുന്നില്ല.12 കുടുംബങ്ങളാണ് കോളനിയിലുള്ളത്. മുഴുവന്‍ ആദിവാസികളും ഊരുകൂട്ടത്തില്‍ പങ്കെടുത്തു. ചോക്കാട് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ മാത്യു ഉല്‍ഘാടനം ചെയ്തു.എസ് ഐ കെ.പി സുരേഷ് ബാബു ഫോറസ്റ്റ് ഉദ്യോഗസ്ഥന് വി ബി ശശികുമാര്‍ ഐടിഡിപി ഓഫീസര്‍ അജീഷ് ഭാസ്കരന് പ്രമോട്ടര്‍മാരായ വൈ. സുശീല വിശിധരന് വാര്‍ഡ് മെമ്പര്‍ മാരായ വി പി മുജീബ് റഹ്മാന് ഐക്കര സാജന് എ.പി രാജന് പങ്കെടുത്തു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.