|    Sep 24 Mon, 2018 2:49 pm
FLASH NEWS

വീടും അഞ്ചേക്കര്‍ കൃഷിയിടവും തീ വിഴുങ്ങി; എല്ലാം നഷ്ടപ്പെട്ട് സെയ്തുമുഹമ്മദും കുടുംബവും

Published : 28th January 2017 | Posted By: fsq

 

ആലത്തൂര്‍:അഞ്ചേക്കറോളം വരുന്ന  കൃഷി ഭുമിയിലെ കാടും വീടും കത്തിനശിച്ചു കാവശ്ശേരി ആനമാറി കൊടില്‍പ്പാടം സെയ്തുമുഹമ്മദി (50)ന്റെ വീടും വീട്ടുപകരണങ്ങള്‍ ഉള്‍പ്പെടെ എല്ലാം കത്തി നശിച്ചു. വീട്ടില്‍ ആരും ഇല്ലാതിരുന്ന തിനാല്‍ ആളപായം ഉണ്ടായില്ല. വ്യാഴാഴ്ച ഉച്ചക്ക് 12 മണിയോടെ യാണ് സംഭവം. സമീപത്തെ പറമ്പില്‍ നിന്നും പടര്‍ന്ന തീ ശക്തമായി  വീശിയ കാറ്റിനെ തുടര്‍ന്ന് പെട്ടെന്ന് വ്യാപിക്കുക യായിരുന്നു. സെയ്തുമുഹമ്മദിന്റെ വീട്ടിലുണ്ടായിരുന്ന  ആധാരം, തിരിച്ചറിയല്‍ രേഖകള്‍, 2 പവന്‍ സ്വര്‍ണം, 15000/= രൂപ, മൂന്നു കട്ടില്‍, ടിവി, മിക്‌സി തുടങ്ങി എല്ലാം കത്തിനശിച്ചവയില്‍ പ്പെടുന്നു. വീട്ടുകാര്‍ പുറത്തു പോയതിനാല്‍ ആളപയാം ഉണ്ടായില്ല. ധരിച്ച വസ്ത്രങ്ങളൊഴികെ എല്ലാം നിമിഷ നേരം കൊണ്ട് കത്തിയമര്‍ന്നു. ആലത്തൂര്‍, വടക്കഞ്ചേരി എന്നിവിടങ്ങളില്‍ നിന്നും എത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തീ പടരുന്നത് തടയാന്‍ ശ്രമിച്ചു. ഇതുമൂലം തൊട്ടു ചേര്‍ന്നുള്ള സുരേഷിന്റെ ഓലപ്പുരയിലേക്ക് തീ പടര്‍ന്നു പിടിക്കുന്നത് തടയാനായി. വീടിനകത്തുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറിന് തീപിടിച്ചെങ്കിലും പെട്ടെന്ന് കെടുത്താനായത് വലിയ അപകടം ഒഴിവാക്കാനായി. അഞ്ചേക്കറോളം വരുന്ന സ്ഥലത്തുള്ള വാഴകള്‍, തെങ്ങുകള്‍ ,മറ്റ് കൃഷികള്‍ എല്ലാം തന്നെ കത്തിനശിച്ചു.കാവശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ഭാമാ വിജയന്‍ ,വൈസ് പ്രസിഡന്റ് കെ.ചന്ദ്രന്‍ ,വാര്‍ഡംഗം ആഷാദ് എന്നിവര്‍ വിവരമറിഞ്ഞ് സ്ഥലത്തെത്തി.എ യൂസഫ്, റജിന്‍, നിമേഷ്, വി എ യൂസഫ്, കെ പ്രകാശന്‍  എന്നിവരുടെ നേതൃത്വത്തിലുള്ള അഗ്‌നിശമന സേനാവിഭാഗം ഒരു മണിക്കു റോളം കഠിനാദ്ധ്വാനം നടത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ആലത്തൂര്‍ പോലിസും സംഭവസ്ഥലത്തെത്തി.ചാവക്കാടു ഭാഗത്തു നിന്നും കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് കാവശേരിയിലേക്ക് താമസത്തിനായി എത്തിയ സെയ്തുമുഹമ്മദ്   കൂലിപ്പണി ചെയ്താണ് കുടുംബം പോറ്റുന്നത്.ഇവരുടെ ബന്ധുവിന്റെ മരണാന്തര ചടങ്ങില്‍ പോയ സമയത്താണ്  ഇതുവരെയുണ്ടാക്കിയ സമ്പാദ്യം കത്തിയമര്‍ന്നത്. സെയ്തുമുഹമ്മദും ഭാര്യ നസീമയും മക്കളായ സിയാസ്, സിയാദ്, ഷിഫാസ് എന്നിവരാണ് ഇവിടെ താമസിക്കുന്നത്. മക്കള്‍ മൂന്നു പേരും വിദ്യാര്‍ത്ഥികളാണ്.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മകള്‍ സുല്‍ജയും അവരുടെ നാല് വയസ്സുള്ള മകന്‍ സല്‍മാനും ഒരു വയസ്സുള്ള മകള്‍ സല്‍ന നസ്‌റിയും ഇവിടെയാണ് താമസിച്ചിരുന്നത്. സെയ്തുമുഹമ്മദും ഭാര്യയും മരണാനന്തര ചടങ്ങില്‍ പോയതിനാല്‍ മകളും പേരക്കുട്ടികളും സമീപത്തെ മറ്റൊരു വീട്ടില്‍ പോയിരിക്കുകയായിരുന്നു. ഇതിനാല്‍ വലിയ അപകടം ഒഴിവായി. ആളപായവും ഉണ്ടായില്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss