|    Nov 15 Thu, 2018 10:41 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

വീടില്ല, വിജയിക്കാനുള്ള വിശപ്പുണ്ട്; യുവാവിന് 200ഓളം ജോലി വാഗ്ദാനം

Published : 2nd August 2018 | Posted By: kasim kzm

കാലഫോര്‍ണിയ:“വീടില്ല, വിദ്യാഭ്യാസമുണ്ട്. വിജയിക്കാനുള്ള വിശപ്പും. ദയവായി അപേക്ഷ സ്വീകരിക്കൂ’ എന്ന പ്ലക്കാര്‍ഡുമായി എക്‌സിക്യൂട്ടീവ് സ്‌റ്റൈലില്‍ തെരുവില്‍ നിന്ന യുവാവിന് ജോലി വാഗ്ദാനവുമായി എത്തിയത് 200ഓളം കമ്പനികള്‍. കാലഫോര്‍ണിയ സ്വദേശിയായ ഡേവിഡാണ് തൊഴിലന്വേഷണത്തിനു പുതിയ മാര്‍ഗം തേടിയത്.
ഡേവിഡിന്റെ സഹായ അഭ്യര്‍ഥന ~ഒരാള്‍ ചിത്രം സഹിതം ട്വിറ്ററിലിട്ടു. ട്വീറ്റ്് സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. മണിക്കൂറുകള്‍ക്കകം 2.1 ലക്ഷം ലൈക്കുകളും 1.3 ലക്ഷം റീ ട്വീറ്റുകളുമാണ് പോസ്റ്റിന് ലഭിച്ചത്. തുടര്‍ന്നു ഗൂഗഌം നെറ്റ് ഫഌക്‌സും ഇത് ഏറ്റെടുത്തു. സ്വന്തമായി സ്റ്റാര്‍ട്ട് അപ് സ്വപ്‌നവുമായാണ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് മാനേജ്‌മെന്റ് ബിരുദധാരിയായ ഡേവിഡ് ജനറല്‍ മോട്ടേഴ്‌സിലെ ജോലി ഉപേക്ഷിച്ച് സിലിക്കണ്‍ വാലിയിലെത്തിയത്. സ്റ്റാര്‍ട്ട് അപ് സ്വപ്‌നമായി മാത്രം അവശേഷിക്കുകയും പഴയ ജോലിയില്‍ നേടിയ സമ്പാദ്യമെല്ലാം തീരുകയും ചെയ്തതോടെ ഡേവിഡ് പെരുവഴിയിലായി. ഒരു വര്‍ഷത്തോളം കാറിലായിരുന്നു താമസം. കാര്‍ കടക്കാര്‍ പിടിച്ചെടുത്തു. ഇതോടെ പാര്‍ക്കിലായി അന്തിയുറക്കം.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss