|    May 25 Thu, 2017 4:17 pm
FLASH NEWS

വീടിന് സംരക്ഷണഭിത്തി; നിര്‍ദേശം നടപ്പാക്കുന്നില്ലെന്നു പരാതി

Published : 23rd August 2016 | Posted By: SMR

സുല്‍ത്താന്‍ ബത്തേരി: മഴവെള്ളപ്പാച്ചിലില്‍ അപകടഭീഷണി നേരിടുന്ന വീടിന് സംരക്ഷണഭിത്തി നിര്‍മിച്ചുനല്‍കണമെന്ന ജില്ലാ കലക്ടറുടെയും മനുഷ്യാവകാശ കമ്മീഷന്റെയും ഉത്തരവ് ഗ്രാമപ്പഞ്ചായത്ത് നടപ്പാക്കുന്നില്ലെന്നു പരാതി.
നെന്മേനി പഞ്ചായത്തിലെ മാക്കുറ്റി പാലേരി മുഹമ്മദ്കുട്ടിയുടെ വീടിനാണ് സംരക്ഷണഭിത്തി നിര്‍മിച്ചു നല്‍കാത്തത്. മഴവെള്ളം കുത്തിയൊലിച്ചതിനെ തുടര്‍ന്ന് ഇയാളുടെ വീടിന്റെ തറയ്ക്കും ഭിത്തിക്കും വിള്ളല്‍ സംഭവിച്ചിട്ടുണ്ട്.
2007ല്‍ മാക്കുറ്റിയില്‍ നിന്നു റഹ്മത്ത് നഗറിലേക്ക് റോഡ് നിര്‍മിച്ചതിനെ തുടര്‍ന്നാണ് മുഹമ്മദ്കുട്ടിയുടെ വീട്ടിലേക്ക് വെള്ളം കുത്തിയൊഴുകാന്‍ തുടങ്ങിയത്. ഇതേത്തുടര്‍ന്ന് ഇയാള്‍ പഞ്ചായത്തില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ 2015ല്‍ വീടിന് സംരക്ഷണഭിത്തി നിര്‍മിച്ചു നല്‍കാമെന്നും രേഖാമൂലം ഉറപ്പുനല്‍കിയിരുന്നു.
എന്നാല്‍, പാതയോട് ചേര്‍ന്ന് മഴവെള്ളം ഒഴുക്കിവിടുന്നതിന് ഡ്രെയിനേജോ വെള്ളം ഒഴുകിയെത്തുന്നതു തടയാന്‍ സംരക്ഷണഭിത്തിയോ കെട്ടിയില്ല. ഇതേത്തുടര്‍ന്ന് മുഹമ്മദ്കുട്ടി ജില്ലാ കലക്ടര്‍ക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ഇക്കഴിഞ്ഞ ജൂണില്‍ മനുഷ്യാവകാശകമ്മീഷന്‍ മഹമ്മദ്കുട്ടിയുടെ വീടിന് സംരക്ഷണഭിത്തി നിര്‍മിച്ചു നല്‍കണമെന്ന് പഞ്ചായത്തിനോട് ആവശ്യപ്പെട്ടു. ഇതിനായി ഭൂമിയും ഇദ്ദേഹം വിട്ടുനല്‍കി.
എന്നിട്ടും പഞ്ചായത്ത് ആവശ്യമായ നടപടികള്‍ കൈക്കൊള്ളുന്നില്ലെന്നാണ് മുഹമ്മദ്കുട്ടി ആരോപിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day