|    Mar 23 Thu, 2017 7:59 pm
FLASH NEWS

വീടിന് മുന്നില്‍ വച്ചിരുന്ന ഇരുചക്രവാഹനങ്ങള്‍ കത്തിച്ചു

Published : 20th March 2017 | Posted By: fsq

 
ഇരവിപുരം: വീടിനു മുന്നിലെ സിറ്റൗട്ടില്‍ വച്ചിരുന്ന ബുള്ളറ്റ് ബൈക്കും സ്‌കൂട്ടറും അര്‍ധരാത്രിയില്‍ തീവെച്ചു നശിപ്പിച്ചു. ബുള്ളറ്റിന് തീവെച്ചതിനെ തുടര്‍ന്ന് വീടിന്റെ ജനാലകള്‍ പൊട്ടിത്തെറിച്ചു.
കുട്ടിക്കട ആക്കോലില്‍ ചന്തക്കട മുക്കിനടുത്ത് ജനനി നഗര്‍ 396 ബി ഷെറിന്‍ മന്‍സിലില്‍ നൂര്‍ജഹാന്റെ വീടിനു മുന്നില്‍ വച്ചിരുന്ന ബുള്ളറ്റും സ്‌കൂട്ടറുമാണ് തീവെച്ചു നശിപ്പിക്കപ്പെട്ടത്.
ഇന്നലെ പുലര്‍ച്ചെ മൂന്നോടെയായിരുന്നു സംഭവം. വീടിനുള്ളിലേക്ക് തീയുടെ പുകയും കടന്നു വന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ പുറത്തിറങ്ങിയപ്പോഴാണ് വാഹനങ്ങള്‍ കത്തുന്നത് കണ്ടത്.
വീട്ടുകാര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് ഓടികൂടിയ നാട്ടുകാര്‍ ചേര്‍ന്ന് തീയണക്കുകയായിരുന്നു. വീടിന്റെ സിറ്റൗട്ടിലെ ജനാലയോട് ചേര്‍ന്നാണ് ബൈക്ക് വച്ചിരുന്നത്. അതിനാല്‍ തീ പടര്‍ന്നപ്പോള്‍ ജനാല ചില്ലുകള്‍ പൊട്ടിതെറിക്കുകയും മതില്‍ തകരുകയും ചെയ്തു. വിദേശത്തുളള മകന്റെതാണ് പുതിയ ബുള്ളറ്റ്. മകളുടെതാണ് സ്‌കൂട്ടര്‍. സംഭവമറിഞ്ഞ് ഇരവിപുരം പോലിസ് സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. കഴിഞ്ഞ മാസം മൈലാപ്പൂരിലും വിവാഹം കഴിഞ്ഞ വീടിനു മുന്നില്‍ വച്ചിരുന്ന സ്‌കൂട്ടര്‍ അര്‍ധരാത്രിയില്‍ സ്‌ഫോടക വസ്തു എറിഞ്ഞ് കത്തിച്ചിരുന്നു.

(Visited 1 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക