|    Jan 18 Wed, 2017 9:44 am
FLASH NEWS

വീടിന് മുകളില്‍ മരം പൊട്ടി വീണു; കുട്ടികള്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു

Published : 5th August 2016 | Posted By: SMR

അരയി: ഹൊസ്ദുര്‍ഗ് വില്ലേജിലെ അരയി വട്ടത്തോട്ടിലെ വീടിനു മുകളില്‍ മരം പൊട്ടി വീണ് മാതാവും രണ്ട് കുട്ടികളും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. എം ജയന്‍-സജിത ദമ്പതികളുടെ മക്കളും അരയി ഗവ. യുപി സ്‌കൂള്‍ വിദ്യാര്‍ഥിനികളായ ദേവദര്‍ശന, ദേവനന്ദ എന്നീ കുട്ടികള്‍ സ്‌കൂളിലക്ക് പുറപ്പെടാനുള്ള ഒരുക്കത്തിനിടയില്‍ ഇന്നലെ രാവിലെ എട്ടോടെയാണ് മരം പൊട്ടിവീണത്. വീട്ടിനടുത്തുള്ള വലിയ പ്ലാവിന്റെ കൊമ്പാണ് പൊട്ടി വീണത്. ശബ്ദം കേട്ട കുട്ടികള്‍ തൊട്ടടുത്ത മുറിയിലേക്ക് മാറി നിന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 23 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക