വീടിന് മുകളില്‍ മണ്ണിടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു
Published : 8th June 2016 | Posted By: sdq

ജോബി ജോണി
ഇടുക്കി ജില്ലയിലെ വാഴവരയില്‍ വീടിന് മുകളില്‍ മണ്ണിടിഞ്ഞ് വീണ് യുവാവ് മരിച്ചു. അഞ്ചുരുളി കൗണ്ടിയില്‍ ജോബി ജോണിയാണ് (34) മരിച്ചത്. വീട് പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. ജോബിയുടെ അച്ഛന് ജോണി, അമ്മ ചിന്നമ്മ എന്നിവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. ഇവര്‍ കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയില്‍ ചികില്‍സയിലാണ്.
കാലത്ത് ആറരയോടെയാണ് വീടിന് മുകളിലേക്ക് കല്ലും മണ്ണും ഇടിഞ്ഞു വീണത്. വീടിനു മുകളില്‍ പാറക്കടിയില്‍ കുടുങ്ങിയാണ് ജോബി മരിച്ചത്. അഗ്നിശമന സേന സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. എസ്എഫ്ഐ ഇടുക്കി മുന്‍ ജില്ലാ പ്രസിഡന്റുംഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗവുമാണ് ജോബി.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.