|    Mar 28 Tue, 2017 7:43 pm
FLASH NEWS

വീടിന് മുകളിലേക്ക്എക്‌സ്‌കവേറ്റര്‍ മറിഞ്ഞു

Published : 10th January 2016 | Posted By: SMR

ഇരിട്ടി: ബാരപോള്‍ പദ്ധതി പ്രദേശത്തിനു സമീപം നിയന്ത്രണംവിട്ട എക്‌സ്‌കവേറ്റര്‍ നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ മുകളിലേക്കു മറിഞ്ഞു. വീട് ഭാഗികമായി തകര്‍ന്നു. കച്ചേരിക്കടവിലെ കുറ്റിയാനിക്കല്‍ സണ്ണിയുടെ വീടിനു മുകളിലേക്കാണ് എക്‌സ്‌കവേറ്റര്‍ മറിഞ്ഞത്.
കച്ചേരിക്കടവ്-മുടിക്കയം റോഡിലൂടെ പോവുകയായിരുന്നു എക്‌സ്‌കവേറ്റര്‍ ഓട്ടോറിക്ഷയ്ക്ക് സൈഡ് കൊടുക്കവേ നിയന്ത്രണംവിട്ട് 10 അടി താഴ്ചയിലേക്കു മറിയുകയായിരുന്നു.നിര്‍മാണം പൂര്‍ത്തിയായി ഒരുമാസത്തിനകം വീട് കൂടാനായി ഒരുക്കങ്ങള്‍ നടത്തവെയാണു വീടിന്റെ ഒരുഭാഗം എക്‌സ്‌കവേറ്റര്‍ വീണു തകര്‍ന്നത്. സംഭവസമയം തൊഴിലാളികളാരുമില്ലാത്തതിനാല്‍ വന്‍ദുരന്തം ഒഴിവാഴി.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day