|    Dec 19 Tue, 2017 1:46 am
FLASH NEWS

വീടിന് നേരെ സോഡാകുപ്പിയേറ്; പിഞ്ചുകുഞ്ഞിന് പരിക്ക്

Published : 13th November 2015 | Posted By: SMR

മഞ്ചേശ്വരം: വീടിന് നേരെ സാമൂഹിക വിരുദ്ധര്‍ സോഡാകുപ്പിയെറിഞ്ഞു. വീട്ടിലുണ്ടായിരുന്ന പിഞ്ചുകുഞ്ഞിന് പരിക്കേറ്റു. മഞ്ചേശ്വരം തൂമിനാട്ടെ അബൂബക്കറിന്റെ വീടിനുനേരെയാണ് ഇന്നലെ പുലര്‍ച്ചെ 1.30ഓടെയാണ് ഒരുസംഘം സോഡാകുപ്പിയെറിഞ്ഞത്.
അബൂബക്കറിന്റെ പേരക്കുട്ടി അഞ്ച് മാസം പ്രായമുള്ള സനയ്ക്ക് പരിക്കേറ്റു. നെറ്റിയിലാണ് കുപ്പി പതിച്ചത്.
തൊട്ടടുത്ത് താമസിക്കുന്ന മൊയ്തീന്റെ വീടിനുനേരേയും സോഡാകുപ്പിയെറിഞ്ഞു. സമീപവാസിയായ അബ്ദുല്‍ കരീമിന്റെ വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന മിനിലോറിയുടെ ചില്ലുകള്‍ എറിഞ്ഞുതകര്‍ത്തനിലയിലാണ്. വീടുകളുടെ ജനല്‍ ഗ്ലാസുകളും തകര്‍ന്നു. മഞ്ചേശ്വരം പോലിസ് കേസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss