|    Jun 18 Mon, 2018 11:30 am
FLASH NEWS

വീടിന് നേരെ ആക്രമണം; മൂന്ന് വാഹനങ്ങള്‍ കത്തിച്ചു

Published : 19th May 2018 | Posted By: kasim kzm

ഒളരിക്കര:  ശിവരാമപുരം കോളനിയിലെ മാമ്പ്ര വീട്ടില്‍ പ്രഭാകരന്റെ മകന്‍ ഷാജിയുടെ  വീടിനെ നേരെ  സാമൂഹ്യ വിരുദ്ധരുടെ ആക്രമണം.  വീടിനെ  മുന്നില്‍ വച്ചിരുന്ന മൂന്ന് വാഹനങ്ങള്‍ കത്തിച്ചു.  വ്യാഴയാഴച്ച രാത്രി 12 നെയാണ്  സംഭവം. ഒരു ബൈക്ക്, സ്‌ക്കൂട്ടര്‍, സ്‌ക്കൂട്ടി എന്നിവയാണ് കത്തിയത്.
സൂക്കുട്ടറിന്റെ സീറ്റിനെ  തീ പിടിച്ച്്  ചുട് മൂലം  തൊട്ടുടത്ത്  മുറിയുടെ ജനല്‍ കണ്ണാടി പൊട്ടി അവിടെ ഉണ്ടായിരുന്ന തുണി കര്‍ട്ടന് തീ പിടിച്ച് കട്ടിലേക്ക്  വീണുപ്പോളാണ് ഉറക്കമായിരുന്ന ഷാജിയും ഭാര്യയും ഉണര്‍ന്നത്. കെഎസ്ആര്‍ടിസി ബസ്സിലെ ഡ്രൈവറാണ് ഷാജി.
സ്‌ക്കൂട്ടര്‍ പൂര്‍ണ്ണമായും മറ്റു രണ്ടണ്ണം ഭാഗികമായും കത്തിയിട്ടുണ്ട് സ്‌ക്കൂട്ടറിന്റെ സീറ്റിനെ അടിയിലെ അറയില്‍ സൂക്ഷിച്ചിരുന്ന  വിലപിടിപ്പുള്ള രേഖകളും കത്തിനശിച്ചു.  സംഭവമായി ബന്ധപെട്ട്  അയല്‍ വാസിയായ യുവാവിനെ  പോലിസ് അന്വേഷിച്ച് വരുന്നു
സ്ലൂയിസ് ഷട്ടറുകളുടെ ഉദ്ഘാടനം ഇന്ന്
തൃശൂര്‍: വില്‍വട്ടം, നെട്ടിശ്ശേരി, ഒല്ലൂക്കര, വിയ്യൂര്‍ വില്ലേജുകളിലെ പാടശേഖരങ്ങളിലെ 12 ചിറകളുടെ സ്ലൂയിസുകള്‍ക്ക് ഷട്ടറുകള്‍ സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനം മന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍ ഇന്നു രാവിലെ 10.30 ന് നിര്‍വഹിക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss