|    Feb 25 Sat, 2017 1:06 pm
FLASH NEWS

വീടിന് തീപ്പിടിച്ച് വന്‍ നാശനഷ്ടം

Published : 21st November 2016 | Posted By: SMR

കണ്ണൂര്‍: വീടിന് തീപ്പിടിച്ച് വന്‍ നാശനഷ്ടം. കണ്ണൂര്‍സിറ്റി അഞ്ചുകണ്ടിയിലെ നവാസിന്റെ നവാസ് നിവാസിനാണ് തീപ്പിടിച്ചത്. കൊതുകിനെ തുരത്താനായി സ്വീകരണമുറിയിലെ പാത്രത്തില്‍ തീ പുകച്ചിരുന്നു.  ഇതില്‍നിന്നാണ് തീ പടര്‍ന്നത്. മുറി അടച്ചിട്ടതിനാല്‍ തീ പടര്‍ന്നത് വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല. ജനല്‍ ചില്ലുകള്‍ പൊട്ടിത്തെറിക്കുന്നതു കണ്ട ചെറുപ്പക്കാരാണ് വീട്ടുകാരെ വിവരമറിയിച്ചത്. വിവരമറിഞ്ഞു ഫയര്‍ഫോഴ്‌സ് എത്തുന്നതിന് മുന്നേ ഇവര്‍ തീയണച്ചു. മുറിയിലെ ഫര്‍ണിച്ചറുകളും ടിവിയും  ഉപകരണങ്ങളും മറ്റും കത്തിനശിച്ചു. മൂന്നുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക