|    Jan 18 Wed, 2017 7:04 am
FLASH NEWS

വീടിന് തീപിടിച്ച് പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചു

Published : 11th May 2016 | Posted By: SMR

ആലത്തൂര്‍: കാവശ്ശേരി ചുണ്ടക്കാട് ആനമാറി കല്ലാട്ടുപറമ്പ് ജയന്തിയുടെ വീടിന് തീപിടിച്ചു. തുടര്‍ന്ന് പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചു. തിങ്കളാഴ്ച്ച രാത്രി 10 ഓടെയായിരുന്നു സംഭവം. ജയന്തിയും മകനും ജയന്തിയുടെ ആന മാറി നൊച്ചി പറമ്പിലെ വീട്ടില്‍ പോയിരിക്കുകയായിരുന്നു. ജയന്തിയുടെ അച്ഛന്‍ ആണ്ടിയപ്പു ആക്‌സിഡന്റ് പറ്റി കിടപ്പിലാണ്. ആലത്തൂരില്‍ നിന്നും അഗ്‌നിശമന സേന എത്തിയ ഉടനെയാണ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്.
അടുത്ത വീട്ടിലേക്ക് തീ പടര്‍ന്നെങ്കിലും അഗ്‌നിശമന സേനാ വിഭാഗമെത്തി അണച്ചു. ജയന്തിയുടെ ഓല മേഞ്ഞ വീട് പൂര്‍ണമായും കത്തിനശിച്ചു. തയ്യല്‍ മെഷീന്‍, കട്ടില്‍, സ്റ്റൗ, പാത്രങ്ങള്‍, ഫാന്‍, വസ്ത്രങ്ങള്‍ എന്നിവയെല്ലാം കത്തി നശിച്ചു. 90,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. രാത്രി 11 ഓടെയാണ് തീയണച്ചത്. സ്‌റ്റേഷന്‍ ഇന്‍ചാര്‍ജ് ഗിരീഷ് കുമാര്‍, ഫയര്‍മാന്മാരായ പുഷ്പരാജ്, ശ്രീഹരി ,സുജിത് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒന്നര മണിക്കൂറോളം പരിശ്രമിച്ചാണ് തീയണച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 60 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക