|    Oct 17 Wed, 2018 8:22 am
FLASH NEWS
Home   >  Districts  >  Idukki  >  

വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു

Published : 10th September 2017 | Posted By: shadina sdna


അടിമാലി: കഴിഞ്ഞ ദിവസം പെയ്ത ശക്തമായ കാലവര്‍ഷത്തില്‍ വീടിന്റെ സംരക്ഷണ ഭിത്തിയിടിഞ്ഞു. ആനച്ചാല്‍ തട്ടാത്തിമുക്ക് പുത്തന്‍ പുരയ്ക്കല്‍ കൃഷ്ണന്‍ നായരുടെ വീടിന്റെ മുറ്റം ഇടിഞ്ഞ് വീണത്. രണ്ടാഴ്ച മുമ്പ് പെയ്ത മഴയിലും ഇവിടെ മണ്ണിടിഞ്ഞിരുന്നു. ഇതോടെ വീട് ഭാഗികമായി അപകടാവസ്ഥയിലാണ്. ഒരുഭാഗത്തെ മണ്ണിടിഞ്ഞ് വീണത് പെട്ടിക്കടയുടെ മുകളിലേക്കാണ്. ആകെയുള്ള പത്ത് സെന്റ് പുരയിടത്തില്‍ ഏതാനും ഭാഗം മണ്ണിടിച്ചിലില്‍ റോഡിലേക്ക് പതിച്ച നിലയിലാണ്. കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി ഹൈറേഞ്ചില്‍ പെയ്ത മഴയില്‍ കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്. കൃഷിയും ഭാഗികമായി നശിച്ചു. ലക്ഷകണക്കിന് രൂപയുടെ നഷ്ടങ്ങള്‍ ഉണ്ടായതായാണ് പ്രാഥമിക വിലയിരു ത്തല്‍. കൃഷി  റവന്യൂ ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് നാശനഷ്ടങ്ങള്‍ വിലയിരുത്തും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss