|    Sep 25 Tue, 2018 1:33 pm
FLASH NEWS

വീടിന്റെ വാതില്‍ മുറിച്ചുമാറ്റി 10പവന്‍ കവര്‍ന്നു

Published : 26th May 2018 | Posted By: kasim kzm

പട്ടാമ്പി: മുതുതല പാലത്തറ റെയില്‍വേ ഗേറ്റിന് സമീപം പൂട്ടിയ വീടിന്റെ വാതില്‍ മുറിച്ചുമാറ്റി സ്വര്‍ണം കവര്‍ന്നു. വെളുത്തേടത്ത് പള്ളിയാലില്‍ ബഷീറിന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം രാത്രി മോഷണം നടന്നത്. വ്യാഴാഴ്ച വൈകുന്നേരം വീട്ടുകാര്‍ നോമ്പ്തുറക്കലിന്റെ ഭാഗമായി അടുത്തുള്ള തറവാട്ട് വീട്ടിലായിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെ സമീപവാസിയാണ് വാതിലിന്റെ ഒരു ഭാഗം പൊളിഞ്ഞു കിടക്കുന്നത് കണ്ടത്. ഉടനെ വീട്ടുകാരെ വിവരം അറിയിച്ചു. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് സ്വര്‍ണം നഷ്ടപ്പെട്ടതായി കണ്ടത്.
മുന്‍ വാതിലിന്റെ ഒരു ഭാഗം യന്ത്ര സാമഗ്രികള്‍ ഉപയോഗിച്ച് മുറിച്ചുമാറ്റിയാണ് മോഷ്ടാക്കള്‍ അകത്തുകിടന്നത്. മുറിയില്‍ അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണമാണ് കവര്‍ന്നത്. തൃത്താല പോലിസും ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പരിശോധനക്കിടെ പോലിസ് നായ റോഡിലൂടെ പാലത്തറ റെയില്‍വേ ഗേറ്റ് വരെ ഓടി. വിരലടയാള വിദഗ്ധര്‍ സാമ്പിളുകള്‍ ശേഖരിച്ചു. പ്രദേശത്തു കഴിഞ്ഞ കുറച്ചു നാളുകളായി മോഷണം നിത്യ സംഭവമാകുകയാണ്.
രണ്ടാഴ്ച മുന്‍പ് സമീപ പ്രദേശമായ പറക്കാട് വീടിന്റെ ഓട് പൊളിച്ച് അകത്തുകിടന്ന 12 പവന്‍ സ്വര്‍ണാഭരണം കവര്‍ന്നിരുന്നു. ഒരു മാസം മുന്‍പ് മുതുതല മാഞാംപ്രയിലും, ഒന്‍പത് മാസം മുന്‍പ് മുതുതലയിലും മോഷണം നടന്നിരുന്നു. കഴിഞ്ഞ മോഷണങ്ങളുടെ അന്വേഷണം എങ്ങുമെത്താത്തതും മോഷ്ടാക്കള്‍ക്ക് ഹരമായിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss