|    Jan 19 Thu, 2017 7:54 am
FLASH NEWS

വീടിന്റെ വാതില്‍ തകര്‍ത്ത് 22 പവനും പണവും കവര്‍ന്നു

Published : 23rd September 2016 | Posted By: SMR

മഞ്ചേശ്വരം: പ്രവാസിയുടെ വീടിന്റെ വാതില്‍ പൂട്ട് പൊളിച്ച് അകത്തുകയറി കവര്‍ച്ച. 22 പവന്‍ സ്വര്‍ണാഭരണങ്ങളും 5000 രൂപയും നഷ്ടപ്പെട്ടു. ബഡാജെ ചൗക്കിയിലെ ഇസ്മായിലിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഇസ്മായില്‍ ഗള്‍ഫിലാണ്.
മള്ഹറില്‍ ഉറൂസ് നടക്കുന്നതിനാല്‍ ഭാര്യയും മക്കളും രണ്ട് ദിവസം മുമ്പ് വീട് പൂട്ടി ഉറൂസ് നഗരിക്കടുത്തുള്ള ബന്ധുവീട്ടില്‍ പോയതായിരുന്നു. ഇന്നലെ രാവിലെ മകന്‍ റഷാദ് സ്‌കൂള്‍ യൂനിഫോം എടുക്കാന്‍ വീട്ടിലെത്തിയപ്പോഴാണ് കവര്‍ച്ച ശ്രദ്ധയില്‍പെട്ടത്. മുന്‍ഭാഗത്തെ വാതില്‍ പൂട്ട് പൊളിച്ച നിലയിലായിരുന്നു. അകത്തെ അലമാരയില്‍ സൂക്ഷിച്ച പണവും ആഭരണങ്ങളുമാണ് നഷ്ടപ്പെട്ടത്. വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു. മഞ്ചേശ്വരം പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 19 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക