|    Oct 18 Thu, 2018 4:36 am
FLASH NEWS

വീടിന്റെ മുന്‍വാതില്‍ മുറിച്ചുമാറ്റി 21 പവന്‍ കവര്‍ന്നു

Published : 9th September 2017 | Posted By: fsq

 

പട്ടാമ്പി: വീടിന്റെ മുന്‍ഭാഗത്തെ വാതിലിന്റെ ഒരു ഭാഗം മുറുച്ചുമാറ്റി സ്വര്‍ണാഭരങ്ങള്‍ മോഷ്ടിച്ചു. മുതുതല വടക്കേതില്‍ രാമകൃഷണന്‍ നമ്പ്യാരുടെ മകള്‍ ലീന ടീച്ചറുടെ വീട്ടില്‍ നിന്നാണ് 21 പവന്‍ സ്വര്‍ണാഭരങ്ങള്‍ കവര്‍ന്നത്. കഴിഞ്ഞ ദിവസം രാത്രി വീടിന്റെ മുന്‍വശത്തെ വാതില്‍ പൊളിച്ച് അകത്തു കടന്ന മോഷ്ടാക്കള്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങള്‍ മോഷ്ടിക്കുകയായിരുന്നു. നാലു ലക്ഷത്തി ഇരുപതിനായിരം രൂപയോളം വിലവരുന്ന സ്വര്‍ണാഭരണങ്ങളാണ് അപഹരിക്കപ്പെട്ടത്. വീട്ടുകാര്‍ വീടുപൂട്ടി പുറത്തുപോയ സമയത്തായിരുന്നു മോഷണം. പട്ടാമ്പി പോലിസ്, പാലക്കാട് ഡോഗ് സ്‌കോഡ്, വിരലടയാള വിദഗ്ധര്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പട്ടാമ്പി പോലിസ് കേസെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss