|    Aug 24 Thu, 2017 2:41 am
FLASH NEWS

വീടിന്റെ പോര്‍ച്ചില്‍ കിടന്ന കാര്‍ അപഹരിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

Published : 8th October 2016 | Posted By: Abbasali tf

അടൂര്‍: വീടിന്റെ പോര്‍ച്ചില്‍ കിടന്ന കാര്‍ അപഹരിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. ശൂരനാട് തെക്ക് ഇരവിച്ചിറ കിഴക്ക് കാത്താണി കോളനി കൊപ്പാറ കിഴക്കേതില്‍ സിബി (27)യെയാണ് ഏനാത്ത് എസ്‌ഐ മോഹനബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച വൈകീട്ട് നാലിന് ശാസ്താംനടയില്‍ നിന്നാണ് ഇയാളെ അറസ്റ്റു ചെയ്തത്. കഴിഞ്ഞ അഞ്ചിന് രാവിലെ 10ന് കടമ്പനാട് തെക്ക് ഏഴാംമൈല്‍ ശഅരീരംഗം വീട്ടില്‍ മഞ്ജുവിന്റെ വീട്ടില്‍ കിടന്ന കാറും മൊബൈല്‍ ഫോണും അപഹരിച്ച കേസിലാണ് അറസ്റ്റ്. വീട്ടിനുള്ളില്‍ അതിക്രമിച്ചു കയറി താക്കോലും മൊബൈല്‍ഫോണും കൈവശപ്പെടുത്തിയ ശേഷമാണ് കാര്‍ കൊണ്ടുപോയത്. ഈ കാര്‍ സിബിയുടെ വീട്ടില്‍ നിന്ന് പോലിസ് കസ്റ്റഡിയിലെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക