|    Apr 25 Tue, 2017 11:54 pm
FLASH NEWS

വീടിന്റെ ജനലുകള്‍ അടിച്ചു തകര്‍ത്തു

Published : 22nd November 2016 | Posted By: SMR

ശാസ്താംകോട്ട: വേങ്ങ മൂത്തോട്ടില്‍ ക്ഷേത്രത്തിന് സമീപം അര്‍ദ്ധരാത്രിയില്‍ വീടിന്റെ ജനലുകള്‍ അടിച്ചുതകര്‍ത്തു. മൈനാഗപ്പള്ളി വേങ്ങ മുളവൂര്‍ വീട്ടില്‍ ശങ്കരപിള്ളയുടെ വീടിന്റെ ജനാലകളാണ് അജ്്ഞാത സംഘം ഇരുമ്പുവടി ഉപയോഗിച്ച് അടിച്ചു തകര്‍ത്തത്. കഴിഞ്ഞ ദിവസം രാത്രി 11.30 ന് ബൈക്കിലെത്തിയ മൂവര്‍സംഘമാണ് വീടിന് നേരേ ആക്രമണം അഴിച്ചുവിട്ടത്. ബഹളംകേട്ട് വീട്ടുകാരൂം, സമീപവാസികളും ഉണര്‍ന്ന് വന്നപ്പേഴേക്കും മൂന്നംഗ അക്രമിസംഘം ബൈക്കില്‍ കയറി കുറ്റിയില്‍മുക്ക് ഭാഗത്തേക്ക് രക്ഷപെടുകയായിരുന്നു. വിവരമറിഞ്ഞ് ശാസ്താംകോട്ടയില്‍നിന്നും പോലിസ് എത്തി വിവരങ്ങള്‍ ശേഖരിച്ചു. സംഭവത്തില്‍ പോലിസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞകുറേ മാസങ്ങളായി മൈനാഗപ്പള്ളിയിലും പരിസരപ്രദേശങ്ങളിലും രാത്രികാലങ്ങളില്‍ വീടുകള്‍ക്കു നേരേ ആക്രമണം പതിവായി നടന്നുവരികയാണ്. എന്നാല്‍ പോലിസ് രാത്രികാല പെട്രോളിങ് ശക്തമാക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന്പരിഹാരമുണ്ടായിട്ടില്ല.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day