|    Feb 22 Thu, 2018 8:11 pm
FLASH NEWS

വീടിനു വൈദ്യുതി നല്‍കിയില്ല; ഇടവ പഞ്ചായത്തംഗം നിരാഹാരമിരുന്നു

Published : 9th January 2017 | Posted By: fsq

 

വര്‍ക്കല: ഇടവ ഗ്രാമപ്പഞ്ചായത്ത് പഞ്ചായത്ത് മുന്‍ പ്രസിഡന്റും നിലവില്‍ ഗ്രാമപ്പഞ്ചായത്തിലെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവുമായ റഷീദയും കുടുംബവും വൈദ്യുതി കണക്ഷന്‍ സമയബന്ധിതമായി ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ഇടവ ഇലക്ട്രിസിറ്റി ഓഫിസിന് മുന്നില്‍ നിരാഹാരമനുഷ്ഠിച്ചു. അനുഭാവികളടക്കം കോണ്‍ഗ്രസ് പ്രാദേശിക പാര്‍ട്ടി നേതാക്കളും യുഡിഎഫ് പ്രതിപക്ഷാംഗങ്ങളും സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തി. കഴിഞ്ഞദിവസം രാവിലെ 9.30ന് ആരംഭിച്ച പ്രതിഷേധ സമരത്തിന്റെ ഗൗരവം കണക്കിലെടുത്ത് കെഎസ്ഇബി അധികൃതര്‍ അടിയന്തരമായി പോസ്റ്റ് സ്ഥാപിക്കുന്നതിലേക്കുള്ള തുടര്‍ നടപടികള്‍ ആരംഭിച്ചു. ഇതോടെ സമരം പിന്‍വലിക്കുകയാണുണ്ടായത്. ഇടവ പ്രസ്മുക്ക് 15ാം വാര്‍ഡില്‍ കുഴിവേലിവിള താവൂട് സ്റ്റെപ് റോഡില്‍ പാതയോരം ചേര്‍ന്ന് തന്റെ മകന്റെ പേരിലുള്ള 10 സെന്റ് പുരയിടത്തില്‍ കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട് വൈദ്യുതി കണക്ഷന് വേണ്ടി നിശ്ചിത തുക ഇടവ കെഎസ്ഇബിയില്‍ ഒടുക്കിയിരുന്നു. ഇതേത്തുടര്‍ന്ന് 2016 നവംബര്‍ 16ന് കെഎസ്ഇബി അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ശേഷം പാതയോരം ചേര്‍ന്ന് പോസ്റ്റ് സ്ഥാപിക്കാന്‍ കുഴിയെടുക്കുന്നതിനിടെ എല്‍ഡിഎഫ് പ്രാദേശിക ഘടകത്തിന്റെ പരോക്ഷമായ പിന്തുണയോടെ സ്ത്രീകളടക്കം സമീപവാസികള്‍ തടസ്സവാദം ഉന്നയിച്ചതു മൂലം കെഎസ്ഇബി അധികൃതര്‍ ഗത്യന്തരമില്ലാതെ പിന്‍മാറുകയാണുണ്ടായതെന്ന് ഗ്രാമപ്പഞ്ചായത്തംഗം റഷീദ് പറയുന്നു. കെട്ടിടനിര്‍മാണം പ്രതിസന്ധിയിലായതോടെ കഴിഞ്ഞ ഡിസംബര്‍ 14ന് റഷീദ തിരുവനന്തപുരം ജില്ലാ കലക്ടര്‍ക്ക് പരാതിനല്‍കി. ജില്ലാ കലക്ടര്‍ പരാതി എഡിഎമ്മിന് കൈമാറുകയും എഡിഎം വിശദമായ റിപോര്‍ട്ടിന് വേണ്ടി വര്‍ക്കല എഎക്‌സ്ഇയെ ചുമതലപ്പെടുത്തുകയുമായിരുന്നു. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം ഇടവ ഇലക്ട്രിസിറ്റി അസി. എന്‍ജിനീയര്‍ സ്ഥലത്തെത്തി നിലവിലുള്ള ഇലക്ട്രിക് പോസ്റ്റുകളുടെ ദൂരപരിധി പരിശോധിച്ച് തങ്ങള്‍ക്ക് അനുകൂലമായ റിപോര്‍ട്ട് നല്‍കിയതായും റഷീദ പറയുന്നു. എന്നാല്‍ വര്‍ക്കല കെഎസ്ഇബി, എഎക്‌സ്ഇയും രാഷ്ട്രീയ സമ്മര്‍ദ്ദംമൂലം യഥാസമയം റിപോര്‍ട്ട് എഡിഎമ്മിന് നല്‍കാതെ പൂഴ്ത്തിവച്ചതായും ആക്ഷേപമുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss