|    Oct 22 Mon, 2018 2:53 am
FLASH NEWS
Home   >  Kerala   >  

വീടിനു മുമ്പിലെ മദ്യപാനം ചോദ്യംചെയ്തയാളുടെ വീട് എസ്എഫ്‌ഐ നേതാവ് ആക്രമിച്ചു

Published : 7th May 2017 | Posted By: shins

കോട്ടയം: റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ മദ്യപിച്ചതു ചോദ്യം ചെയ്തയാളുടെ വീടിനുനേരെ എസ്എഫ്‌ഐ നേതാവിന്റെ നേതൃത്വത്തില്‍ ആക്രമണം. വീടിനു നേരെ മൂന്നു തവണ ആക്രമണം നടത്തിയ സംഘം വധഭീഷണി മുഴക്കിയാണു മടങ്ങിയതെന്ന് വീട്ടുകാര്‍ പറയുന്നു. . എസ്എഫ്‌ഐ കോട്ടയം ജില്ലാ സെക്രട്ടറി റിജേഷ് കെ. ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണു വീട് ആക്രമിച്ചതെന്നാണ്  വീട്ടുകാര്‍ പോലീസിനു നല്‍കിയിരിക്കുന്ന മൊഴി. ശനിയാഴ്ച രാത്രി പത്തു മണിയോടെയാണു സംഭവം.
കുമ്മനം ഇളങ്കാവ് ക്ഷേത്രത്തിനു സമീപം കല്ലുമട റോഡില്‍ വി.കെ. സുകുവിന്റെ വീടിനു സമീപം പാര്‍ക്ക് ചെയ്ത കാറിനുള്ളിലിരുന്നു മദ്യപിച്ച ചെറുപ്പക്കാരെ സുകു ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെ ഇവര്‍ സുകുവിന്റെ പിന്നാലെ ചെന്ന് ആക്രമണം നടത്തുകയായിരുന്നു. അസഭ്യം പറയുകയും ചെയ്തു. വീടിനു നേരെ കല്ലെറിയുകയും ചെയ്തു. വാഹനങ്ങളും നശിപ്പിച്ചിട്ടുണ്ട്. പിന്നാലെ കൂടുതല്‍ ആളുകളെത്തി ആക്രമണം നടത്തി. റിജേഷ് കെ. ബാബുവും മറ്റു രണ്ടുപേരുമാണു കാറില്‍ ആദ്യം ഉണ്ടായിരുന്നതെന്ന് വീട്ടുകാര്‍ പറഞ്ഞു. കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെ കോട്ടയം വെസ്റ്റ് പൊലീസ് കേസെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss