|    Oct 20 Fri, 2017 11:58 pm
FLASH NEWS

വീടിനു മുകളില്‍ വനം വകുപ്പിന്റെ മരംഉണങ്ങി നില്‍ക്കുന്നത്് ഭീഷണി ഉയര്‍ത്തുന്നു

Published : 13th October 2016 | Posted By: Abbasali tf

മുക്കൂട്ടുതറ: തനിച്ച് താമസിക്കുന്ന വൃദ്ധയുടെ വീടിനു മുകളില്‍ വനത്തിലെ താന്നിമരം എതു സമയം നിലം പൊത്താവുന്ന തരത്തില്‍ ഉണങ്ങി നില്‍ക്കുന്നത് ഭീഷണി ഉയര്‍ത്തുന്നു. കാലപ്പഴക്കമേറിയ ഈ മരം നിലപതിച്ചാല്‍ വയോധികയുടെ വീടിനു മാത്രമല്ല സമീപത്തെ അഞ്ചു വീടുകള്‍ക്കും അപകടമുണ്ടാവും. മരം വെട്ടിമാറ്റാന്‍ വനം വകുപ്പ് റേഞ്ച് ഓഫിസര്‍ക്ക് നേരിട്ട് അപേക്ഷ നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും ഫലമുണ്ടായിട്ടില്ല. തടസ്സമായ വൈദ്യുതി ലൈനുകള്‍ മരം വെട്ടുമ്പോള്‍ അഴിച്ചുമാറ്റാമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ടെന്ന് കെഎസ്ഇബി അധികൃതര്‍ പറയുന്നു. എലിവാലിക്കര മരുത്തിക്കുന്നേല്‍ അമ്മിണിയമ്മയാണു പ്രായത്തിന്റെ അവശതകളുമായി വനം വകുപ്പിന്റെ കാരുണ്യത്തിനായി കാത്തിരിക്കുന്നത്. 45 വര്‍ഷത്തോളം പഴക്കമുള്ള ഉണങ്ങിയ താന്നിമരം അമ്മിണിയമ്മ താമസിക്കുന്ന വീടിനോട് ചേര്‍ന്ന് വനത്തിന്റെ അതിര്‍ത്തിയിലാണുള്ളത്. കഴിഞ്ഞയിടെ പൊതുപ്രവര്‍ത്തകര്‍ ഇടപെട്ട് പ്രതിഷേധം അറിയിച്ചപ്പോള്‍ മരം വെട്ടാനുള്ള അനുമതിക്കായി നടപടി സ്വീകരിച്ചെന്നു വനം വകുപ്പ് അറിയിച്ചിരുന്നു. എന്നാല്‍ നടപടികള്‍ വൈകുകയാണ്. ഇതു വയോധികയ്ക്കും സമീപ വാസികള്‍ക്കും ഭീഷണി ഉയര്‍ത്തിരിക്കുകയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക