|    Oct 23 Tue, 2018 9:59 pm
FLASH NEWS

വീടിനു മുകളില്‍ കൂറ്റന്‍ പാറ വീണു; കുടുംബത്തെ മാറ്റിപ്പാര്‍പ്പിച്ചു

Published : 7th September 2017 | Posted By: fsq

 

കാട്ടാക്കട: വീടിനു മുകളില്‍ കൂറ്റന്‍ പാറ വീണതിനെത്തുടര്‍ന്ന്  കുടുംബത്തെ മാറ്റി പാര്‍പ്പിച്ചു. കള്ളിക്കാട് ആടുവള്ളി സുമംഗല ഭവനില്‍ മോഹന കുമാറിന്റെ വീടിനു മുകളിലൂടെയാണ് കൂറ്റന്‍ പാറ ഉരുണ്ടു വീണത്. വീടിനു പുറകുവശത്തെ കുന്നില്‍ നിന്നും ഉരുണ്ടെത്തിയ കൂറ്റന്‍ പാറ വീടിന്റെ അടുക്കള ഭാഗം തകര്‍ത്തു. അടുക്കളയില്‍ ഉണ്ടായിരുന്ന വീട്ടുപകരണങ്ങള്‍ എല്ലാം നശിച്ചു. ബുധനാഴ്ച പുലര്‍ച്ചെ നാലുമണിയോടെ  പെയ്ത മഴയിലാണ് അപകടം ഉണ്ടായത്. 2015ലെ പ്രകൃതി ദുരന്തത്തില്‍ ഇവിടെ അപകടം അപകടം നടന്നിരുന്നു. അന്ന് പഞ്ചായത്തും നാട്ടുകാരും ഇടപ്പെട്ടു  ഇറിഗേഷന്‍ വക കെട്ടിടത്തില്‍ കുടുംബത്തിന് താല്‍ക്കാലിക സൗകര്യം ചെയ്തു മാറ്റി താമസിപ്പിക്കുകയും അപകടാവസ്ഥ മാറ്റുന്നതിന് നടപടിക്കായി ശുപാര്‍ശ ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് വിസ്മൃതിയിലായി. കുന്നിനു മുകളില്‍ ഇനിയും അപകടാവസ്ഥയില്‍ പാറയുണ്ട് . മാറി താമസിക്കാന്‍ വേറെ സ്ഥലവും വീടും ഇല്ല. അപകടാവസ്ഥയിലുള്ള പാറ പൊട്ടിച്ചു മാറ്റി തങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഒരുക്കണമെന്നാണ് ഓട്ടിസം ബാധിച്ച 23 വയസുള്ള മകളും ഭാര്യയുമായി ഇവിടെ കഴിയുന്ന മോഹനകുമാറിന്റെ ആവശ്യം. സ്ഥലം സന്ദര്‍ശിച്ച കാട്ടാക്കട തഹസില്‍ദാര്‍ കുടുംബത്തെ അടുത്ത വീട്ടിലേക്കു മാറ്റി പാര്‍പ്പിച്ചു. പൊട്ടി വീണ പാറയും അപകടാവസ്ഥയിലുള്ള  പാറകളും  പൊട്ടിച്ചു നീക്കാനും സംരക്ഷണ ഭിത്തി  നിര്‍മിക്കാനും റിപ്പോര്‍ട്ട് തയ്യാറാക്കി ജില്ലാ കലക്റ്റര്‍ക്കു സമര്‍പ്പിക്കുമെന്നും മൂന്നു മാസത്തിനുള്ളില്‍ ഇതിന്റെ നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും തഹസില്‍ദാര്‍ ഉറപ്പു നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss