|    Jul 21 Sat, 2018 12:13 am
FLASH NEWS

വീടിനു മുകളിലേക്ക് നൂറ്റാണ്ടുകള്‍ പഴക്കമുള്ള വന്‍മരം കടപുഴകി വീണു

Published : 19th September 2017 | Posted By: fsq

 

മട്ടാഞ്ചേരി: നൂറ്റാണ്ടുകള്‍ പഴക്കമുള്ള വന്‍ തണല്‍മരം കട പുഴകി വീണു. തിങ്കളാഴ്ച രാവിലെ ആറോടെയായിരുന്നു ഫോ ര്‍ട്ടുകൊച്ചി പരേഡ് ഗ്രൗണ്ടിനോട് ചേര്‍ന്നു നടപ്പാതയില്‍ നിന്ന മരം വീണത്. റോഡിന് എതിര്‍വശത്തെ റോസ് റിയോ വീടിന്റെ ടെറസില്‍ തങ്ങി നിന്ന വൃക്ഷം പിന്നീട് അഗ്‌നിശമന സേനയെത്തി മുറിച്ചു മാറ്റി.ഫിഫ അണ്ടര്‍ 17 ഫുട്‌ബോള്‍ മത്സരത്തിന്റെ പരിശീലന മൈതാനമായി പരേഡ് ഗ്രൗണ്ട് ഒരുക്കുന്നതിന്റെ ഭാഗമായി ഡച്ച് ഭരണകാലത്ത് വച്ചുപിടിപ്പിച്ച ഈ വൃക്ഷത്തിന്റെ മൈതാനത്തേക്ക് വളര്‍ന്ന കൊമ്പുകള്‍ നാട്ടുകാരുടെ എതിര്‍പ്പു വകവയ്ക്കാതെ കഴിഞ്ഞ ദിവസം മുറിച്ചു മാറ്റിയിരുന്നു. ഇതോടെ മരത്തിന്റെ ഒരു ഭാഗത്ത് മാത്രം കൊമ്പുകള്‍ ആയി. തന്നെയുമല്ല മൈതാനത്തിലേക്ക് വെളിച്ചം ഒരുക്കാന്‍ വൈദ്യുതി കേബിളുകള്‍ നാട്ടുവാന്‍ നീളത്തില്‍ കുഴിയെടുത്തതോടെ മരത്തിന്റെ വേരുകളും മുറിഞ്ഞു. അഗ്‌നിശമന സേനയുടെ എട്ടു മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് മരം വെട്ടിമാറ്റി ഗതാഗതം പുനസ്ഥാപിക്കാനായത്. സ്‌റ്റേഷന്‍ ഓഫിസര്‍ കെ ജെ തോമസ്, ലീഡിങ് ഫയര്‍മാന്‍ മാര്‍ട്ടിന്‍ ജോണ്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു മരം വെട്ടിമാറ്റിയത്. ഒടിഞ്ഞ രണ്ടു വൈദ്യുതി പോസ്റ്റുകളും പുനസ്ഥാപിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss