|    Mar 26 Sun, 2017 9:04 am
FLASH NEWS

വീടിനു നേരെ ബോംബേറ്: നാല് മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍

Published : 18th April 2016 | Posted By: SMR

നാദാപുരം: അരൂരില്‍ കഴിഞ്ഞ ദിവസം വീടിന് നേരെ ബോംബെറിഞ്ഞ കേസില്‍ നാല് മുസ്‌ലീം ലീഗ് പ്രവര്‍ത്തകര്‍ റിമാന്‍ഡിലായി.
കിണറുള്ള കണ്ടി നാരായണന്റെ വീടിന് നേരെ സ്റ്റീല്‍ ബോംബെറിഞ്ഞ കേസിലാണ് അങ്ങാടിപ്പറമ്പത്ത് അമീര്‍ (25), തുണ്ടി വളപ്പില്‍ ഫവാസ് (20),പാലോള്ളതില്‍ മുഹമ്മദ് ജസീല്‍(21),കാക്കുനിയിലെ പരാണ്ടിയില്‍റാഷിദ് (21) എന്നിവരെ നാദാപുരം പോലിസ് അറസ്റ്റ് ചെയ്തത്.
സിപിഎം-ലീഗ് സംഘര്‍ഷത്തിനിടെ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് വീടിന് നേരെ രണ്ട് സ്റ്റീല്‍ ബോംബുകള്‍ എറിഞ്ഞത്. ബോംബേറില്‍ വീടിന്റെ ജാലകത്തിന് കേട് സംഭവിച്ചിരുന്നു. നാരായണന്റെ മകന്‍ വിനീഷ് സിപിഎം പ്രവര്‍ത്തകനാണ്.
പൊട്ടാത്ത ഒരു ബോംബ് പോലീസ് കസ്റ്റഡിയിലെടുക്കുകയും നിര്‍വീര്യമാക്കുകയും ചെയ്തിരുന്നു.

(Visited 54 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക