|    Aug 19 Sat, 2017 11:12 am
FLASH NEWS

വീടിനു നേരെ കല്ലേറും വധഭീഷണിയും; പരാതി നല്‍കി

Published : 10th November 2016 | Posted By: SMR

കാഞ്ഞിരപ്പള്ളി: സിപിഎം ചിറക്കടവ് ലേക്കല്‍ കമ്മിറ്റിയഗം മണ്ണംപ്ലാവ് തെക്കേത്ത് എംജി വിനോദിന്റെ വീടിനു നേരേ കല്ലെറിഞ്ഞതായി പരാതി ഇന്നലെ പുലര്‍ച്ചെ മൂന്നോടെയാണ് സംഭവം. വീട്ടിലെത്തിയ മൂന്നു പേര്‍ വാതിലില്‍ മുട്ടി വിളിച്ച് വിനോദിനെ അന്വേഷിക്കുകയും വാതില്‍ തുറന്ന വിനോദിന്റെ അമ്മയോട് അസഭ്യം പറയുകയും വിനോദിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. തുടര്‍ന്ന് ഇവര്‍ കൈയിലുണ്ടായിരുന്ന കൊടിമരം ജനലിലേക്ക് എറിഞ്ഞ് ചില്ലുകള്‍ പൊട്ടിച്ചതായും വീട്ടുകാര്‍ പറയുന്നു.കഴിഞ്ഞ ദിവസങ്ങളില്‍ പ്രദേശത്ത് സിപിഎം-ബിജെപി പാര്‍ട്ടികളുടെ കൊടിമരങ്ങള്‍ നശിപ്പിക്കപ്പെട്ടിരുന്നു. കഴിഞ്ഞ ഇലക്ഷനു മുമ്പു മുതല്‍ ഇരു വിഭാഗങ്ങള്‍ തമ്മില്‍ നിരന്തരം സംഘര്‍ഷമുണ്ടാവുന്നതു പതിവായിരിക്കുകയാണ്. ഇതുമൂലം രാത്രി സമയങ്ങളില്‍ നാട്ടുകാര്‍ക്കു വഴി നടക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയാണുള്ളതെന്ന് നാട്ടുകാര്‍ പറയുന്നു. പൊന്‍കുന്നം പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. നാളുകളായി മേഖലയില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ ബിജെപി ആര്‍എസ്എസ് സംഘം  ശ്രമിക്കുകയാണെന്നും എം ജി വിനോദ് ആരോപിച്ചു. ഇതിനെതിരേ സിപിഎമ്മിന്റെ നേതൃത്വത്തില്‍ പ്രതിഷേധയോഗം ചേര്‍ന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക