|    Nov 17 Sat, 2018 8:24 am
FLASH NEWS

വീടിനു തീപ്പിടിച്ച് നാശനഷ്ടം

Published : 1st March 2018 | Posted By: kasim kzm

കുമരകം: വിധവയുടെ വീടിനു തീപ്പിടിച്ച് വന്‍ നാശ നഷ്ടം. കുമരകം ചന്തയ്ക്കു സമീപം നന്തികണ്ണന്‍തറ സുകുമാരി തങ്കച്ചന്റെ വീട്ടിലാണ് ഇന്നലെ ഉച്ചയ്ക്ക് തീപ്പിടിച്ചത്. തീപ്പിടിത്തത്തില്‍ അടുക്കളയും വീട്ടുപകരണങ്ങളും കത്തി നശിച്ചു.
വീട്ടിലെ വൈദ്യുതി ലൈനും ഉപകരണങ്ങളും നശിച്ചു. ഫ്രിഡ്ജ്, ഇന്‍വേര്‍ട്ടര്‍ സ്വിച്ച് ബോര്‍ഡുകള്‍ തുടങ്ങിയവ പൂര്‍ണമായും കത്തി നശിച്ചു.  ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിനു കാരണമെന്ന് അയല്‍ക്കാര്‍ അഭിപ്രായപ്പെട്ടു. സംഭവം നടക്കുമ്പോള്‍  സുകുമാരിയുടെ അമ്മായിയമ്മയും വൃദ്ധയുമായ ഗൗരി മാത്രമാണുണ്ടായിരുന്നത്.  തീ പടര്‍ന്നതോടെ സമീപവാസികളും മല്‍സ്യ മാര്‍ക്കറ്റിലുണ്ടായിരുന്നവരും ഓടിയെത്തി തീയണച്ചു. അപ്പോഴേക്കും അടുക്കളഭാഗം പൂര്‍ണമായും കത്തി നശിച്ചിരുന്നു. മൂന്ന് മക്കളുടെ മാതാവായ സുകുമാരി മീന്‍ കടകളില്‍ മല്‍സ്യം വെട്ടികൊടുത്താണ് കുടുംബം പുലര്‍ത്തുന്നത്. തീപ്പിടിത്തത്തില്‍ അര ലക്ഷത്തില്‍ പരം രൂപയുടെ നഷ്ടം കണക്കാക്കുന്നു. നാശ നഷ്ടം വിലയിരുത്താനെത്തിയ വില്ലേജ് ഓഫിസര്‍ തോമസുകുട്ടി നഷ്ടപരിഹാരം ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss